സ​മ​ഗ്ര​ശി​ക്ഷ പ​ത്ത​നം​തി​ട്ട: വീ​ട്ടി​ലൊ​രു ഗ​ണി​ത​ലാ​ബ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Friday, January 15, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര​ശി​ക്ഷ പ​ത്ത​നം​തി​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ എ​ൽ​പി, യു​പി കു​ട്ടി​ക​ൾ​ക്കാ​യി വീ​ട്ടി​ൽ ഒ​രു ഗ​ണി​ത​ലാ​ബ,് യു​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി വീ​ട്ടി​ൽ ഒ​രു സാ​മൂ​ഹ്യ​ശാ​സ്ത്രം ലാ​ബ് പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഗ​ണി​തം, സാ​മൂ​ഹ്യ​ശാ​സ്ത്രം ലാ​ബു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ന്നി ബി​ആ​ർ​സി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ സാ​മൂ​ഹ്യ​ശാ​സ്ത്ര ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ഓ​രോ ക്ലാ​സി​ലേ​യും അ​ധ്യാ​പ​ക​ർ ര​ക്ഷി​താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ജി​ല്ല​യി​ലെ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഗ​ണി​ത​ശാ​സ്ത്ര​ലാ​ബ് നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി.

യു​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​മൂ​ഹ്യ​ശാ​സ്ത്ര​ലാ​ബ് നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​കും.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​ന്പി​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ർ. ദേ​വ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​റ്റി. അ​ജോ​മോ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​ച്ച്. ഫൈ​സ​ൽ, പ​ഞ്ചാ​യ​ത്തം​ഗം അ​നി സാ​ബു, സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ. സി​ന്ധു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. രാ​ജേ​ഷ് വ​ള്ളി​ക്കോ​ട്, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കു​ഞ്ഞു​മൊ​യ്ദീ​ൻ കു​ട്ടി, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​പി. ജ​യ​ല​ക്ഷ്മി, കോ​ന്നി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.