ഇ​വി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ര​ണ്ടു കോ​ടി രൂ​പ
Friday, January 15, 2021 10:39 PM IST
അ​ടൂ​ർ: ഇ​വി റോ​ഡ് ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് ക​രാ​ർ ഒ​പ്പി​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ചേ​ന്ദം​പ​ള്ളി പെ​രി​ങ്ങ​നാ​ട് ക്ഷേ​ത്രം വ​ഴി നെ​ല്ലി​മു​ക​ളി​ന് പോ​കു​ന്ന ഇ​വി റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ഇ​തോ​ടെ ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​ത്.
നി​ര​വ​ധി പ്രാ​വ​ശ്യം ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടും ആ​രും എ​ടു​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.
ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ഇ​ട​പെ​ട്ട് എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​പ്പോ​ൾ ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.