സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വീ​ട് തീ​വ​ച്ചു ന​ശി​പ്പി​ച്ചു
Saturday, January 16, 2021 10:41 PM IST
കു​മ്പ​നാ​ട്: നെ​ല്ലി​മ​ല പു​ത്ത​ൻ​പീ​ടി​ക​യ്ക്ക് സ​മീ​പം നാ​ലു​പ​റ​യി​ൽ പ​രേ​ത​നാ​യ ഷി​ബു​വി​ന്‍റെ വീ​ടും പ​ശു തൊ​ഴു​ത്തും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ചു.
വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്കും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ഓ​ടി​ക്കൂ​ടി​യ​നാ​ട്ടു​കാ​ർ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ക​റ​വ​പ്പ​ശു​വി​നെ പു​റ​ത്ത് ഇ​റ​ക്കി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. പ​ശു​ക്കി​ടാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഷി​ബു​വി​ന്‍റെ വ​യോ​ധി​ക മാ​താ​വും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് പു​ത്ത​ൻ​പീ​ടി​ക​യ്ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

മാ​താ​വി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് എ​ടു​ത്ത് വീ​ടി​നു പു​റ​ത്ത് ഇ​റ​ക്കി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വീ​ടി​ന്‍റെ പ​കു​തി​യോ​ള​വും പ​ശു തൊ​ഴു​ത്ത് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് എ​ത്തി​യ കോ​യി​പ്രം പോ​ലീ​സു​മാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​കാ​ർ കോ​യി​പ്രം പോ​ലീ​സി​ന് പ​രാ​തി ന​ല്കി.

വി​ധ​വ​യാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന വീ​ടി​ന് തീ​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.