ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​നം ക​ട​ന്നു
Sunday, January 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 427 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ് 10.04 ശ​ത​മാ​ന​ത്തി​ലെ​ത്തി. ഇ​തു സം​സ്ഥാ​ന നി​ര​ക്കി​നേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്. മ​ര​ണ​നി​ര​ക്ക് 0.17 ശ​ത​മാ​ന​മാ​ണ്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 413 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 34 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 55 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ല്‍ അ​ടൂ​ര്‍ 26, തി​രു​വ​ല്ല 21, പ​ന്ത​ളം 15, പ​ത്ത​നം​തി​ട്ട 10 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 24 പു​തി​യ രോ​ഗി​ക​ളു​ള്ള ആ​റ​ന്മു​ള​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്ക്. മ​ല്ല​പ്പ​ള്ളി​യി​ല്‍ 17 പേ​ര്‍​ക്കും കൊ​ടു​മ​ണ്ണി​ല്‍ 13 പേ​ര്‍​ക്കും പു​തു​താ​യി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 38054 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 33160 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 333 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 30721 ആ​ണ്.
ജി​ല്ല​ക്കാ​രാ​യ 7102 പേ​ര്‍ നി​ല​വി​ല്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 5517 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 6570 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍. 19747 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്ന ഇ​ന്ന​ലെ 1335 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ല്‍ 139 പ​രി​ശോ​ധ​ന​ക​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 1872 ഫ​ല​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ല​ഭി​ക്കാ​നു​ണ്ട്.
മൂ​ന്നു​മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നെ​ടു​മ്പ്രം സ്വ​ദേ​ശി​നി (38), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (85), അ​ടൂ​ര്‍ ്‌സ്വ​ദേ​ശി (66) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
നെ​ടു​മ്പ്രം സ്വ​ദേ​ശി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ കാ​ര​ണ​മാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
മ​റ്റു ര​ണ്ടു​പേ​രു​ടെ​യും മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ്രാ​ഥ​മി​ക സ്ര​വ​പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.