കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ 109-ാമത് ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന വിദ്യാധിരാജ നഗറിൽ നിർമിക്കുന്ന പന്തലിന്റെ കാൽനാട്ടു കർമം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർനിർവഹിച്ചു.
കാൽനാട്ട് കർമത്തിന് മുന്നോടിയായി പന്പാമണൽപ്പുറത്ത് ആചാര്യ സുനിൽ മഹാദേവന്റെയും കുറിയന്നൂർ ദേവരാജൻ ആചാരിയുടെയും നേതൃത്വത്തിൽ ഭൂമിപൂജയും ഗണപതി ഹോമവും നടത്തി.ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻപിള്ള, വൈസ് പ്രസിഡന്റുമാരായ കെ. ഹരിദാസ്, മാലേത്ത് സരളാദേവി, ജോയിന്റ്സെക്രട്ടറിമാരായ ഡി. രാജഗോപാൽ, അനൂപ് കൃഷ്ണൻ, ഖജാൻജി ടി.കെ.സോമനാഥൻ നായർ, എം. അയ്യപ്പൻകുട്ടി, അനിരാജ് ഐക്കര, എം.പി. ശശിധരൻ നായർ, വി.കെ. രാജഗോപാൽ, രത്നമ്മ വി. പിള്ള, കെ.പി. സോമൻ, ഇലന്തൂർ ഹരിദാസ്, പ്രകാശ് ചരളേൽ, കെ. ആർ. ശിവദാസ്, ജഗൻമോഹൻദാസ്, കെ. എൻ. സദാശിവൻ നായർ, ജി. രാജ്കുമാർ, പി. ആർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.
കർഷക വയൽ വിദ്യാലയം പദ്ധതി
പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആടുവളർത്തലിൽ കർഷക വയൽ വിദ്യാലയം പദ്ധതി പുളിക്കീഴ് ബ്ലോക്കിൽ നടപ്പാക്കുന്നു. പുളിക്കീഴ് ബ്ലോക്കിൽ ഉൾപ്പെട്ടതും ഇപ്പോൾ ആടുവളർത്തുന്നതുമായ കർഷകർക്ക് പേര് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ നാളെ മൂന്നിന് മുന്പായി 8078572094 എന്ന ഫോണ് നന്പരിൽ പേര് രജിസ്റ്റർ ചെയ്യണം.