ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ; സം​യു​ക്ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
Monday, January 18, 2021 10:59 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സം​യു​ക്ത പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജി​ല്ല​യി​ലെ വി​ഷ​യ മേ​ഖ​ലാ വി​ദ​ഗ്ധ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ന്നി​വ​ര​ട​ങ്ങി​യ ആ​ദ്യ​യോ​ഗം ചേ​ർ​ന്നു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​കെ.​എ​ൻ. ഹ​രി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​എ​ൻ.​ഹ​രി​ലാ​ൽ നി​ർ​ദേ​ശി​ച്ചു. പ​ദ്ധ​തി നി​ർ​വ​ഹ​ണം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി സൂ​ക്ഷ്മ​മാ​യി നി​ര​ന്ത​രം വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന സം​യു​ക്ത പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ​യും സം​യു​ക്താ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.
ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലു​മാ​യും വ​നി​താ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നു​മാ​യും ചേ​ർ​ന്ന് വി​വി​ധ പ​ദ്ധ​തി​ക​ൾ ടൂ​റി​സം മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കും.
ജി​ല്ല​യി​ലെ പ​ന്പാ ന​ദീ​ത​ട സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ന്പാ ആ​ക്ഷ​ൻ പ്ലാ​ൻ രൂ​പീ​ക​രി​ക്കും. ഇ​തി​നാ​യി ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.
കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ശ്മ​ശാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ് പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജി​ല്ല​യി​ലെ വി​ഷ​യ മേ​ഖ​ലാ വി​ദ​ഗ്ധ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു സി. ​മാ​ത്യു, അ​സി. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ജി. ​ഉ​ല്ലാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.