ജോ​ർ​ജ് മോ​ഡി​യും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മി​ൽ
Tuesday, January 19, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: കെ​പി​സി​സി അം​ഗ​വും ഐ​എ​ൻ​ടി​യു​സി നേ​താ​വു​മാ​യി​രു​ന്ന ജോ​ർ​ജ് മോ​ഡി കേ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി​വ​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ​ചേ​ർ​ന്നു. സി​പി​എം മു​ൻ കോ​ന്നി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ഹ​രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​താ​യി അ​റി​യി​ച്ചു.
കോ​ന്നി കി​ഴ​ക്കു​പു​റം സ്വ​ദേ​ശി​യാ​യ ജോ​ർ​ജ് മോ​ഡി ക​ർ​ഷ​ക​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്് തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ര​ണ്ടു ത​വ​ണ ഡി​സി​സി സെ​ക്ര​ട്ട​റി ലി​സ്റ്റി​ൽ നി​ന്നും ത​ന്‍റെ പേ​ര് ഗ്രൂ​പ്പ്മാ​നേ​ജ​ർ​മാ​ർ വെ​ട്ടി മാ​റ്റി​യ​താ​യി ജോ​ർ​ജ് മോ​ഡി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കോ​ണ്‍​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ഒ. വ​ർ​ഗീ​സ്, കെ.​ബാ​ബു , മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സാം​കോ​ശി, കോ​ണ്‍​ഗ്ര​സ് അ​ങ്ങാ​ടി മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ടി. രാ​ജു, ക​ല​ഞ്ഞൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബാ​ബു എ​ന്നി​വ​രും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ൽ​ചേ​രു​ന്ന​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.
എ​ൻ​സി​പി​യി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു പ​റ​ഞ്ഞു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട്, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം വാ​ഴ​യി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.