ശ​ബ​രി​മ​ല ന​ട അ​ട​ച്ചു ‌‌
Wednesday, January 20, 2021 10:55 PM IST
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നു ശേ​ഷം ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട അ​ട​ച്ചു. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു​കാ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നും സ​മാ​പ​ന​മാ​യി. ഇ​ന്ന​ല രാ​വി​ലെ ന​ട തു​റ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തി​ന് ശേ​ഷം പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ വ​ർ​മ, സു​രേ​ഷ് വ​ർ​മ എ​ന്നി​വ​ർ ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് ഹ​രി​വ​രാ​സ​നം പാ​ടി മേ​ൽ​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി ന​ട​യ​ട​ച്ചു. താ​ക്കോ​ൽ രാ​ജ​പ്ര​തി​നി​ധി​ക്ക് കൈ​മാ​റി.
എ​ന്നാ​ൽ അ​ടു​ത്ത ഒ​രു​വ​ർ​ഷ​ത്തെ പൂ​ജ​ക​ൾ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ താ​ക്കോ​ൽ മേ​ൽ​ശാ​ന്തി​യെ തി​രി​കെ ഏ​ല്പി​ച്ചു. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച രാ​ത്രി​കൊ​ണ്ട് പൂ​ർ​ത്തി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ളി​ക​പ്പു​റ​ത്ത് ഗു​രു​തി​യും ന​ട​ന്നു.ന​ട അ​ട​ച്ച​തി​നൊ​പ്പം തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ കാ​ൽ​ന​ട​യാ​യി പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു. കും​ഭ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഫെ​ബ്രു​വ​രി 12ന് ​വൈ​കു​ന്നേ​രം തു​റ​ക്കും. 17ന് ​രാ​ത്രി ന​ട അ​ട​ക്കും. തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​ടെ പ​ന്ത​ള​ത്തേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ ഇ​ന്ന് പെ​രു​നാ​ട് ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ചാ​ർ​ത്തും. ‌