ഗാ​ന്ധി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വാ​ർ​ഷി​കം ആ​ച​രി​ച്ചു ‌
Wednesday, January 20, 2021 10:57 PM IST
കോ​ഴ​ഞ്ചേ​രി: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഇ​ല​ന്തൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ 84-ാം വാ​ർ​ഷി​കം ഗാ​ന്ധി ഹ​രി​ത സ​മൃ​ദ്ധി പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക്‌ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ‌ഗാ​ന്ധി​ജി​യെ സ്വീ​ക​രി​ച്ച സം​ഘാ​ഗ​മാ​യ ഉ​ട​യ​ൻ​കാ​വി​ൽ മീ​നാ​ക്ഷി​യ​മ്മ​ക്ക്വൃ​ക്ഷ​ത്തൈ ന​ൽ​കി ഇ​ല​ന്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗാ​ന്ധി ഹ​രി​ത സ​മൃ​ദ്ധി സം​സ്ഥാ​ന കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യം​ഗം കെ. ​കെ.​റോ​യ്‌​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ റ​ബ്ബ​ർ ഡീ​ലേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പി.​തോ​മ​സ്, ഹ​രി​ത സ​മൃ​ദ്ധി ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് സു​നോ​ജ് സി. ​വ​ർ​ഗീ​സ്, അ​ശോ​ക് ഗോ​പി​നാ​ഥ്, ബി.​സി. മ​നോ​ജ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌