വ​നി​ത​ക​ൾ​ക്ക് ഇ​രു​പ​ത് ശ​ത​മാ​നം സീ​റ്റ് വേ​ണം: ല​തി​ക സു​ഭാ​ഷ് ‌‌
Wednesday, January 20, 2021 10:57 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ വ​നി​ത​ക​ൾ​ക്ക് ഇ​രു​പ​ത് ശ​ത​മാ​നം സീ​റ്റു​ക​ൾ മ​ത്സ​രി​ക്കാ​ൻ ന​ൽ​ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ​ത​ല വ​നി​താ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ‌22വ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും നേ​തൃ​സം​ഗ​മം ന​ട​ത്തും.ഒ​രു ദി​വ​സം ര​ണ്ട് ജി​ല്ല​ക​ളി​ല​യാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​ക​ളി​ലെ മു​തി​ർ​ന്ന വ​നി​താ നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ഭ​ര​ണ​കൂ​ട നീ​തി നി​ഷേ​ധ​ത്തി​ന് ഇ​ര​യാ​യ​വ​രെ​യും മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ ധാ​ർ​മി​ക പി​ന്തു​ണ​യും സ​ഹാ​യ​വു​മ​ർ​ഹി​ക്കു​ന്ന വ​നി​ത​ക​ളു​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ത്തും. ജി​ല്ലാ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞൂ​ഞ്ഞ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ലാ​ലി ജോ​ൺ, ഗീ​ത ച​ന്ദ്ര​ൻ, സു​ധ നാ​യ​ർ, സി​ന്ധു അ​നി​ൽ, ശോ​ശാ​മ്മ തോ​മ​സ്, വി​നീ​ത അ​നി​ൽ, എ​ലി​സ​ബേ​ത്ത് അ​ബു, ലീ​ല രാ​ജ​ൻ, റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, വ​സ​ന്ത ശ്രീ​കു​മാ​ർ, മേ​ഴ്‌​സി സാ​മു​വ​ൽ, ജെ​സി അ​ല​ക്സ്, റൂ​ബി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌