പു​ളി​ക്കീ​ഴ് പാ​ലം വ​ശ​ങ്ങ​ളി​ൽ കാ​ടു​ക​യ​റി, അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ചു ‌‌‌
Thursday, January 21, 2021 10:39 PM IST
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ടു​ക​യ​റി​യ​തി​നേ തു​ട​ർ​ന്നു​ള്ള അ​പ​ക​ടം പ​തി​വാ​കു​ന്നു. പാ​ല​ത്തി​ന്‍റെ ഇ​രു അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഭാ​ഗ​വും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ഡ്രൈ​വ​ർ​മാ​ർ​ക്ക് റോ​ഡി​ന്‍റെ മു​ൻ​ഭാ​ഗം ശ​രി​യാ​യ രീ​തി​യി​ൽ കാ​ണാ​നാ​കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ‌‌‌
പാ​ല​ത്തി​ന്‍റെ വ​ട​ക്കു വ​ശ​ത്താ​ണ് കൂ​ടു​ത​ൽ കാ​ടു​ക​യ​റി​യ​ത്. തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​നം തി​രി​ഞ്ഞു വ​രു​മ്പോ​ൾ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം.
അ​പ്രോ​ച്ച് റോ​ഡി​ലെ ലൈ​റ്റു​ക​ൾ തെ​ളി​യാ​ത്ത തും ​രാ​ത്രി​കാ​ല അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. പാ​ല​ത്തി​ന്‍റെ വ​ട​ക്കേ അ​പ്രോ​ച്ച് ഇ​രു​വ​ശ​വും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തും പ​തി​വാ​ണ്. ന​ന​വു ത​ട്ടു​മ്പോ​ൾ ഈ ​മാ​ലി​ന്യം വ​ഴു​വ​ഴു​പ്പ് ഉ​ണ്ടാ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മാ​റു​ന്ന​തി​നും ഇ​ട​വ​രു​ത്തു​ന്നു.
റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള കാ​ട് വെ​ട്ടി തെ​ളി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ മ​രാ​മ​ത്ത് വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. ‌‌‌