തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു രാ​ഹു​ൽ​ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കും: ഐ​വാ​ൻ ഡി​സൂ​സ
Saturday, January 23, 2021 10:48 PM IST
തി​രു​വ​ല്ല: വ​രു​ന്ന നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ വീ​ണ്ടും യൂ​ഡി​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് എ​ഐ​സി​സി നി​രീ​ക്ഷ​ക​ൻ ഐ​വാ​ൻ ഡി​സൂ​സ. തി​രു​വ​ല്ല​യി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രാ​ഹു​ൽ​ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കും. കേ​ര​ള​ത്തി​ലെ അ​വ​സാ​ന ക​മ്യു​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മ​രാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, ആ​ർ. വി. ​രാ​ജേ​ഷ്, എ​ൻ. ഷൈ​ലാ​ജ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ജേ​ക്ക​ബ് ചെ​റി​യാ​ൻ ,റോ​ബി​ൻ പ​രു​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.