ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം: സോ​നു സി. ​ജോ​സി​ന് ഒ​ന്നാം സ്ഥാ​നം
Saturday, January 23, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വേ​കാ​ന​ന്ദ ജ​യ​ന്തി ദി​ന​ത്തി​ല്‍ അ​ടൂ​ര്‍ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​ര്‍ ഹാ​ളി​ല്‍ ജി​ല്ലാ ത​ല പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വി​വേ​കാ​ന​ന്ദ ദ​ര്‍​ശ​ന​ങ്ങ​ളു​ടെ സ​മ​കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം അ​ടൂ​ര്‍ മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ദി​വ്യ റ​ജി മു​ഹ​മ്മ​ദ് നി​ര്‍​വ​ഹി​ച്ചു.യോ​ഗ​ത്തി​ല്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പ​ഴ​കു​ളം സു​ഭാ​ഷ്, ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗ മ​ത്സ​ര​ത്തി​ന്‍റെ വി​ധി ക​ര്‍​ത്താ​ക്ക​ളാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ സോ​നു സി. ​ജോ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. 3000 രൂ​പ, ട്രോ​ഫി, പ്ര​ശ​സ്തി പ​ത്രം എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം നേ​ടി​യ സി​നി സാ​ബു 2000 രൂ​പ, ട്രോ​ഫി, പ്ര​ശ​സ്തി പ​ത്രം എ​ന്നി​വ നേ​ടി. സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വും യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഷി​ജി​ന്‍ വ​ര്‍​ഗീ​സ്, ഭ​ഗ​ത് സിം​ഗ് ക്ല​ബ് സെ​ക്ര​ട്ട​റി കെ. ​അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.