നി​യ​മ​നം ന​ട​ത്തി​യ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ശ​ന്പ​ളം ന​ൽ​ക​ണം: പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Saturday, January 23, 2021 10:52 PM IST
ച​ങ്ങ​നാ​ശേ​രി: എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ നി​യ​മ​നം ല​ഭി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കി ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്ന് അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്രൊ​ട്ട​ക്‌​ട​ഡ് അ​ധ്യാ​പ​ക​രെ ജ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളെ നി​ര​സി​ച്ചു​കൊ​ണ്ട് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.

അ​ധ്യാ​പ​ക -വി​ദ്യാ​ർ​ഥി അ​നു​പാ​തം ദേ​ശീ​യ​ന​യ​ത്തി​നു ചേ​ർ​ന്ന​താ​ക​ണ​മെ​ന്നും, അ​ഡീ​ഷ​ണ​ൽ പോ​സ്റ്റി​ൽ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട മു​ഴു​വ​ൻ അ​ധ്യാ​പ​ക​രു​ടെ​യും നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ​വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി കൈ​ക്കൊ​ള്ള​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി.​ജെ. ലാ​ലി, ജോ​മി ജ​യിം​സ് എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. അ​ല​ക്സാ​ണ്ട​ർ കെ. ​വ​ർ​ഗീ​സ്, ജോ​സ​ഫ് ആ​ന്‍റ​ണി, ലി​നി​മോ​ൾ ആ​ന്‍റ​ണി, ബി​നു ജോ​ണ്‍, ഷൈ​രാ​ജ് വ​ർ​ഗീ​സ്, സി.​ചെ​റു​കു​സു​മം, എ​ബി​ൻ അ​ല​ക്സാ​ണ്ട​ർ, ജെ​മി​ൻ വ​രാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.