ദേ​ശീ​യ ബാ​ലി​കാ ദി​നാ​ച​ര​ണം: വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന് സം​വ​ദി​ക്കും ‌
Saturday, January 23, 2021 10:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ ബാ​ലി​കാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ സം​വ​ദി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കി​ട​ങ്ങ​ന്നൂ​ര്‍ എ​സ്‌​വി​ജി​വി എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.‌

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​ഭാ​ധ​ന​രാ​യ കു​ട്ടി​ക​ളാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത പെ​ണ്‍​കു​ട്ടി​ക​ളും ആ​തി​ഥേ​യ വി​ദ്യാ​ല​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ക്കും.‌

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​രി​യം റോ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​കെ. ല​താ​കു​മാ​രി, സി. ​കൃ​ഷ്ണ​കു​മാ​ര്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജൂ​ലി ദി​ലീ​പ്, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പ എ​സ്. നാ​യ​ര്‍, വി​ല്‍​സി ബാ​ബു എ​ന്നി​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​കെ. ഹ​രി​ദാ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ശൈ​ല​ജ കെ. ​നാ​യ​ര്‍, പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. മാ​യാ ല​ക്ഷ്മി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി​ത് പു​ല്ലാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌