ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് റാ​ന്‍​ഡം പ​രി​ശോ​ധ​ന
Tuesday, February 23, 2021 10:35 PM IST
സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ എ​ണ്ണം 100 ആ​ക്കും

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് റാ​ന്‍​ഡം പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി (ഡി​ഡി​എം​എ) യോ​ഗ​ത്തി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഷോ​പ്പിം​ഗ് മാ​ളും ഓ​ഫീ​സ് സ​മു​ച്ച​യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് റാ​ന്‍​ഡം പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ എ​ണ്ണം നി​ല​വി​ല്‍ 36 എ​ന്ന​ത് 100 ആ​യി ഉ​യ​ര്‍​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സെ​ക്ട​റ​ല്‍ മ​ജി​ട്രേ​റ്റു​മാ​ര്‍​ക്കൊ​പ്പം പ​രി​ശോ​ധ​ന​യ്ക്ക് പോ​കു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​വും ആ​നു​പാ​തി​ക​മാ​യി ഉ​യ​ര്‍​ത്തും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ളു​ക​ള്‍ കൂ​ടു​ന്ന മാ​ളു​ക​ള്‍, ഷോ​പ്പു​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം ഉ​ട​ന്‍ വി​ളി​ച്ചു ചേ​ര്‍​ക്കും. കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ന​ഗ​ര​സ​ഭ​ക​ളി​ലും 10 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കി ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്ത് വ​കു​പ്പും മ​റ്റു വ​കു​പ്പു​ക​ളും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നും ഡി​ഡി​എം​എ യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂട്ടി ക​ള​ക്ട​ര്‍ ആ​ര്‍​ഐ ജ്യോ​തി​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ശ്രീ​കു​മാ​ര്‍, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ് ന​ന്ദി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.