നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: 110 സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ർ​മാ​ർ
Tuesday, February 23, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വാ​യി.
അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 110 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 19, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 23, ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 25, കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 25, അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 18 പേ​രെ​യു​മാ​ണ് സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ഗു​ണ​ഭോ​ക്താ​ക്ക​ള്‍ അ​ക്കൗ​ണ്ട് മാ​റ​ണം
ക​ല​ഞ്ഞൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്നും ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ കൈ​പ്പ​റ്റു​ന്ന നി​ര​വ​ധി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തു​വാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​വാ​ന്‍ സാ​ധി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍ അ​വ​ര്‍​ക്ക് അ​ക്കൗ​ണ്ടു​ള​ള ബാ​ങ്കു​ക​ളി​ലെ​ത്തി ജ​ന്‍​പ്രി​യ അ​ക്കൗ​ണ്ടു​ക​ള്‍ മാ​റ്റി പ​ക​രം പി​എം​ജെ​ഡി​വൈ, നോ​ര്‍​മ​ല്‍ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​ന് തു​ട​ര്‍​ന്നും ത​ട​സ​ങ്ങ​ള്‍ നേ​രി​ടു​മെ​ന്നും ഇ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.