മ​ര​ച്ചീ​നി ക​ർ​ഷ​ക​രു​ടെ ദ​യ​നീ​യ സ്ഥി​തി​ക്കു പ​രി​ഹാ​ര​വു​മാ​യി ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ
Tuesday, February 23, 2021 10:36 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ച്ച​ക്ക​പ്പ വി​ൽ​ക്കാ​ൻ വി​പ​ണി​യി​ല്ലാ​തെ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ഉ​ത്പ്പ​ന്നം വി​ൽ​ക്കാ​ൻ നെ​ട്ടോ​ട്ട​ത്തി​ൽ. കോ​വി​ഡി​നു പി​ന്നാ​ലെ വ​റു​തി​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക​പ്പ​ക്കൃ​ഷി നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി​രു​ന്നു.
കൃ​ഷി​യും വി​ള​വും അ​ധി​ക​മാ​യ​താ​ണ് വി​ല​ത്ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ക​പ്പ​വി​ല കി​ലോ​യ്ക്ക് 12 വ​രെ​യാ​യി താ​ഴ്ന്നു. കൂ​ടി​യ ചെ​ല​വി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ച്ചീ​നി വേ​ന​ലി​നു മു​ന്പ് വി​ൽ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് വി​ല​ത്ത​ക​ർ​ച്ച​യും വി​പ​ണി​യി​ല്ലാ​തെ വ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് മ​ല​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​റും ഇ​ൻ​ഫാം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ മ​ര​ച്ചീ​നി ക​ർ​ഷ​ക​രു​ടെ സ​ഹാ​യ​ത്തി​നെ​ത്തു​ക​യാ​യി​രു​ന്നു.
മ​ര​ച്ചീ​നി കൃ​ഷി​ക്കാ​രു​ടെ വ​ൻ ന​ഷ്ടം നേ​രി​ടു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​ർ ഇ​ല്ലാ​തെ വി​ല​യാ​യി 15 രൂ​പ​യും ബോ​ണ​സാ​യി അ​ഞ്ചു രൂ​പ​യും ചേ​ർ​ത്ത് 20 രൂ​പ ന​ൽ​കി സം​ഘ​ട​ന​യി​ൽ അം​ഗ​ത്വം ഉ​ള്ള​വ​രു​ടെ ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷ​ത്തോ​ളം കി​ലോ മ​ര​ച്ചീ​നി​യാ​ണ് ഇ​ൻ​ഫാം ശേ​ഖ​രി​ച്ച​ത്.
ഉ​ണ​ക്കു​ക​പ്പ, ചി​പ്സ്, കാ​ലി​ത്തീ​റ്റ എ​ന്നി​ങ്ങ​നെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ക​ർ​ഷ​ക​രു​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ൽ അ​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി​വ​രു​ന്ന സം​ഘ​ട​ന​യ്ക്കും ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ലി​നും ഇ​ൻ​ഫാ​മി​ന്‍റെ വി​വി​ധ കാ​ർ​ഷി​ക ഗ്രാ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.