കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ല്‍ ഗ​താ​ഗ​ത​കു​രു​ക്ക്, ജ​ല വി​ത​ര​ണ​വും ഇ​ല്ല
Wednesday, February 24, 2021 10:19 PM IST
കോ​ന്നി: കോ​ന്നി ടൗ​ണ്‍ - പൂ​ങ്കാ​വ് റോ​ഡി​ല്‍ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മു​ന്‍​ഭാ​ഗ​ത്ത് ഗ​താ​ഗ​ത കു​രു​ക്ക് അ​തി​രൂ​ക്ഷ​മാ​യി.

ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വ​രെ​യാ​ണ് ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. കോ​ന്നി - കു​മ്പ​ഴ റോ​ഡി​ല്‍ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​റോ​ഡ് അ​ട​ച്ചി​ട്ടി​രു​ന്നു.

എ​ല്ലാ വ​ലി​യ വാ​ഹ​ന​വും കോ​ന്നി അ​ട്ട​ച്ചാ​ക്ക​ല്‍ വെ​ട്ടൂ​ര്‍ വ​ഴി തി​രി​ച്ചു​വി​ട്ടെ​ങ്കി​ലും വ​ലി​യ വാ​ഹ​ന​വും ലോ​റി​ക​ളും ടി​പ്പ​റു​ക​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡ് വ​ഴി വ​ന്ന​തി​നാ​ല്‍ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ലും ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ത് മൂ​ല​മു​ള്ള ത​ട​സ​ങ്ങ​ളും ഉ​ണ്ട്. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ആം​ബു​ല​ന്‍​സി​നു പോ​ലും ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കോ​ന്നി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യോ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. കോ​ന്നി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സ​ട​ക്കം ഈ ​റോ​ഡ് വ​ശ​ത്താ​ണ്.

താ​ലൂ​ക്കാ​ശു​പ​ത്രി ഭാ​ഗ​ത്തു​ള്ള പ്ര​ധാ​ന വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡ​രി​കി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. വീ​തി കു​റ​വാ​യ റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് ഇ​തും കാ​ര​ണ​മാ​ണ്. വ്യാ​പാ​ര സ്ഥാ​പ​നം പ്ര​ത്യേ​കം വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല.

ആ​ന​ക്കൂ​ട് ഭാ​ഗ​ത്ത് ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​ട്ട് ര​ണ്ടാ​ഴ്ച

കോ​ന്നി: കോ​ന്നി -ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ലെ ന​വീ​ക​ര​ണ ജോ​ലി​ക​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 15 ല​ധി​കം ദി​വ​സ​ങ്ങ​ളാ​യി ആ​ന​ക്കൂ​ട്, മ​ര​ങ്ങാ​ട് ഭാ​ഗ​ത്ത് കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ല.

ഓ​ട​യു​ടെ​യും ക​ലു​ങ്കി​ന്‍റെ​യും പ​ണി​ക​ൾ​ക്കാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ പൈ​പ്പിം​ഗ് സം​വി​ധാ​ന​മാ​ണ് പു​നഃ​സ്ഥാ​പി​ക്കാ​ൻ ജ​ല വി​ത​ര​ണ വ​കു​പ്പ് ത​യാ​റാ​കാ​ത്ത​ത്. പ​രാ​തി​ക​ൾ പ​റ​യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രോ ഫ​ണ്ടോ ഇ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന​ത്. പ​ല​രും 1000 രൂ​പ മു​ട​ക്കി​യാ​ണ് പു​റ​ത്ത് നി​ന്നും ജ​ലം എ​ത്തി​ക്കു​ന്ന​ത്.