സ​മ്പൂ​ര്‍​ണ ത​രി​ശു​ര​ഹി​ത ഗ്രാ​മ​മാ​യി പു​റ​മ​റ്റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ‌
Wednesday, February 24, 2021 10:22 PM IST
പു​റ​മ​റ്റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ര്‍​ണ ത​രി​ശു​ര​ഹി​ത ഗ്രാ​മ പ​ഞ്ചാ​യ​ത്താ​യി പു​റ​മ​റ്റം ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ പ്ര​ഖ്യാ​പി​ച്ചു1466 ഹെ​ക്ട​ര്‍ വി​സ്തൃ​തി​യു​ള്ള പു​റ​മ​റ്റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച് ഹെ​ക്ട​റി​ലാ​യി​രു​ന്നു നെ​ല്‍​കൃ​ഷി തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ള്‍ 85.8 ഹെ​ക്ട​റി​ലേ​ക്ക് നെ​ല്‍​കൃ​ഷി വ്യാ​പി​പ്പി​ച്ചു. നെ​ല്‍​കൃ​ഷി കൂ​ടാ​തെ തെ​ങ്ങ്, വാ​ഴ, കു​രു​മു​ള​ക്, കൈ​ത​ച്ച​ക്ക തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്തു വ​രു​ന്നു.‌
സ​മ്പൂ​ര്‍​ണ ത​രി​ശു​ര​ഹി​ത ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു​ള്ള ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ സാ​ക്ഷ്യ​പ​ത്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​ക്ക് എം​എ​ല്‍​എ കൈ​മാ​റി. കൃ​ഷി ഓ​ഫീ​സ​ര്‍ ല​താ മേ​രി തോ​മ​സി​നും, അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ അ​സി​സ്റ്റ​ന്‍റ് ടി. ​സ​ന്തോ​ഷ് കു​മാ​റി​നും മൊ​മെ​ന്‍റോ കൈ​മാ​റി. ‌
യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍ ല​താ മേ​രി തോ​മ​സ് , ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശോ​ശാ​മ്മ ജോ​സ​ഫ്, പു​ല്ലാ​ട് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി. ​അ​മ്പി​ളി, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ആ​ര്‍​പി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ആ​ര്‍. പി. ​അ​ഞ്ജ​ന കൃ​ഷ്ണ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, സെ​ക്ര​ട്ട​റി, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌