കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ല​ച്ചു, യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം
Wednesday, February 24, 2021 10:22 PM IST
കൊ​റ്റ​നാ​ട്: നാ​മ​മാ​ത്ര കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി​വ​ന്ന കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലൂ​ടെ​യു​ള്ള ഷെ​ഡ്യൂ​ളു​ക​ൾ കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​യു​ടെ മ​റ​വി​ൽ റ​ദ്ദാ​യി.തി​രു​വ​ല്ല ഡി​പ്പോ​യി​ൽ നി​ന്ന് വെ​ണ്ണി​ക്കു​ളം, വാ​ള​ക്കു​ഴി, തീ​യാ​ടി​ക്ക​ൽ, വൃ​ന്ദാ​വ​നം, ക​ണ്ടം​പേ​രൂ​ർ വ​ഴി റാ​ന്നി, വെ​ണ്ണി​ക്കു​ളം, വാ​ള​ക്കു​ഴി, വെ​ള്ള​യി​ൽ, വൃ​ന്ദാ​വ​നം, മു​ക്കു​ഴി വ​ഴി റാ​ന്നി റൂ​ട്ടു​ക​ളി​ലും മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്ന് ചാ​ലാ​പ്പ​ള്ളി, ക​ണ്ടം​പേ​രൂ​ർ, ക​രി​യം​പ്ലാ​വ് വ​ഴി റാ​ന്നി റൂ​ട്ടി​ലും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്.
കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​യു​ടെ മ​റ​വി​ൽ നി​ർ​ത്തി​യി​ട്ട ഈ ​ഷെ​ഡ്യൂ​ളു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. യാ​ത്രാ​ക്ലേ​ശം ഏ​റെ​യു​ള്ള മേ​ഖ​ല​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന ബ​സു​ക​ളാ​ണി​ത്. റാ​ന്നി സ​ർ​വീ​സു​ക​ളി​ലൊ​രെ​ണ്ണം രാ​ത്രി​യി​ൽ വാ​ള​ക്കു​ഴി വ​ഴി എ​ഴു​മ​റ്റൂ​രി​ലെ​ത്തി സ്റ്റേ ​ചെ​യ്യു​ക​യും പു​ല​ർ​ച്ചെ തി​രു​വ​ല്ല​യി​ലേ​ക്ക് പോ​യി​രു​ന്ന​തു​മാ​ണ്.
ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ, സ്ഥി​രം യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​രൊ​ക്കെ ആ​ശ്ര​യി​ച്ചു​വ​ന്നി​രു​ന്ന ഷെ​ഡ്യൂ​ളു​ക​ളാ​ണി​ത്. റാ​ന്നി​യി​ൽ നി​ന്ന് ഈ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ തി​രു​വ​ല്ല​യി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന സ​ർ​വീ​സാ​ണ് നി​ർ​ത്തി​യി​ട്ട​യ​വ​യി​ൽ മ​റ്റൊ​രെ​ണ്ണം. മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും റാ​ന്നി​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന ഏ​ക ഷെ​ഡ്യൂ​ളും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. മെ​ച്ച​പ്പെ​ട്ട വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന ഷെ​ഡ്യൂ​ളു​ക​ൾ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞു​വെ​ന്ന കാ​ര​ണ​ത്താ​ൽ നി​ർ​ത്തി​യി​ട്ട​താ​ണ്.
എ​ന്നാ​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ച്ചു തു​ട​ങ്ങി​യി​ട്ടും ഷെ​ഡ്യൂ​ളു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ത​യാ​റാ​യി​ട്ടി​ല്ല.
തി​രു​വ​ല്ല - റാ​ന്നി, മ​ല്ല​പ്പ​ള്ളി - റാ​ന്നി റൂ​ട്ടു​ക​ളി​ലെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളും പ​ല​തും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ് ഇ​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഓ​ടാ​തി​രി​ക്കു​ന്ന​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​യി.