ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ ബ​സു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം ഇ​ന്ന്
Wednesday, February 24, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ അ​ടി​ക്ക​ടി ഡീ​സ​ൽ വി​ല​യും വ​ർ​ധി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി.ഇ​ന്ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബ​സു​ട​മ​ക​ളെ​യും അ​ണി​നി​ര​ത്തി ബ​സ് കെ​ട്ടി​വ​ലി​ച്ചു​ള്ള പ്ര​ക​ട​ന​വും ധ​ർ​ണ​യും പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തും. രാ​വി​ലെ 10.30ന് ​വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡീ​സ​ലി​ന്‍റെ എ​ക്സൈ​സ് നി​കു​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും വി​ല്പ​ന നി​കു​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും കു​റ​വു വ​രു​ത്തു​ക, കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ഹ​നം പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടു​വ​ന്ന ന​യ​ത്തി​ൽ 15 വ​ർ​ഷ​മെ​ന്ന​ത് 20 വ​ർ​ഷ​മാ​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സം​ഘ​ട​ന പ്രാ​ധ​ന​മാ​യും മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

ത​ടി​യൂ​ര്‍ ജി​എ​ൽ​പി​എ​സ് ഒ​രു കോ​ടി

ത​ടി​യൂ​ര്‍: ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​റി​യി​ച്ചു. കെ​ട്ടി​ടം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി പ്ര​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.