പ​ണം അ​ട​ച്ചി​ട്ടും മ​ഠ​ത്തും​ചാ​ല്‍ - മു​ക്കൂ​ട്ടു​ത​റ റോ​ഡി​ലെ വൈ​ദ്യു​ത​പോ​സ്റ്റു​ക​ള്‍ നീ​ക്കി​യി​ല്ല
Monday, March 1, 2021 10:41 PM IST
റാ​ന്നി: ടാ​റിം​ഗി​നു ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന വൈ​ദ്യു​തി തൂ​ണു​ക​ള്‍ മാ​റ്റാ​ന്‍ പ​ണം അ​ട​ച്ചി​ട്ടും പ​ണി ആ​രം​ഭി​ക്കാ​തെ കെ​എ​സ്ഇ​ബി. മ​ട​ത്തും​ചാ​ല്‍-​മു​ക്കൂ​ട്ടു​ത​റ റോ​ഡി​ലെ ടാ​റിം​ഗി​നു ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന വൈ​ദ്യു​തി തൂ​ണു​ക​ളാ​ണ് മാ​റ്റാ​ത്ത​ത്. ഇ​ത്ത​രം തൂ​ണു​ക​ള്‍ മാ​റ്റാ​ന്‍ കി​ഫ്ബി കെ​എ​സ്ഇ​ബി​യി​ല്‍ ര​ണ്ടു കോ​ടി രൂ​പ അ​ട​ച്ചി​രു​ന്നു.

മു​ക്കൂ​ട്ടു​ത​റ- മ​ട​ത്തും​ചാ​ല്‍ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പു​ന​രു​ദ്ധ​രി​ച്ച​തോ​ടെ​യാ​ണ് ചി​ല​യി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി തൂ​ണ്‍ റോ​ഡി​ന് മ​ധ്യ​ത്തി​ലാ​യ​ത്. എ​ന്നാ​ല്‍ കി​ഫ്ബി കെ​ട്ടി​വ​ച്ച ര​ണ്ടു കോ​ടി രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ചെ​ല​വ് വൈ​ദ്യു​ത തൂ​ണു​ക​ള്‍ മാ​റ്റാ​നാ​കു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി പ​റ​യു​ന്ന​ത്. അ​തി​നാ​ല്‍ പ​ല ഘ​ട്ട​ങ്ങ​ളാ​യി തൂ​ണു​ക​ള്‍ മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​കു​പ്പെ​ന്നും പ​റ​യു​ന്നു.

അങ്ങ​നെ​യെ​ങ്കി​ല്‍ ഇ​നി​യു​ള്ള നാ​ളു​ക​ള്‍ വീ​ണ്ടും തൂ​ണു​ക​ള്‍ റോ​ഡി​ന് മ​ധ്യ​ത്തി​ല്‍ ത​ന്നെ നി​ല്‍​ക്കാ​ന്‍ സാ​ധ്യ​ത​യേ​റി. വീ​തി വ​ർ​ധി​പ്പി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ലാ​തെ മ​റ്റി​ട​ങ്ങ​ളി​ലും തൂ​ണു​ക​ള്‍ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ത് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ര​ണ്ടു കോ​ടി രൂ​പ കെ​എ​സ്ഇ​ബി​യി​ല്‍ അ​ട​ച്ചി​രു​ന്ന​ത്. വൈ​ദ്യു​തി തൂ​ണ്‍ മാ​റ്റി സ്ഥാ​പി​ച്ചാ​ലെ ഇ​വി​ട​ങ്ങ​ളി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​കൂ.

ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗ് ക​ഴി​ഞ്ഞെ​ങ്കി​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ പ്ര​ധാ​ന ത​ട​സം വൈ​ദ്യു​ത തൂ​ണാ​ണ്. തൂ​ണു​ക​ള്‍​ക്ക് ചു​റ്റും ടാ​ര്‍​വീ​പ്പ വ​ച്ച് ക​യ​ര്‍​കെ​ട്ടി​യാ​ണ് ക​രാ​ര്‍ ക​മ്പ​നി അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കു​ത്ത​നെ​യു​ള്ള ക​യ​റ്റി​റ​ക്ക​ങ്ങ​ളും കൊ​ടും വ​ള​വു​ക​ളും ഉ​ള്ള റോ​ഡ് വീ​തി കൂ​ട്ടി പു​ന​രു​ദ്ധ​രി​ക്കു​ക​യെ​ന്ന​ത് ഒ​രു നാ​ടി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു.

ഈ ​സ്വ​പ്നം പൂ​വ​ണി​യാ​ന്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ക​നി​വു കാ​ത്തു ക​ഴി​യു​ക​യാ​ണ് നാ​ട്ടു​കാ​ർ.