ജി​ല്ലാ​ക​ലാ​ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 2, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന നേ​ര​റി​വു​ക​ള്‍ ജി​ല്ലാ ക​ലാ​ജാ​ഥ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. സു​രേ​ഷ് കു​മാ​ര്‍, മാ​ത്യു എം. ​അ​ല​ക്സ്, എ​സ്. ല​ക്ഷ്മീ​ദേ​വി, എ​സ്. ബി​നു, ആ​ദ​ര്‍​ശ്കു​മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു. കാ​ലാ​ജാ​ഥാ പ​ര്യ​ട​നം ഇ​ന്ന് ഇ​ല​വു​തി​ട്ട ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച കൊ​ടു​മ​ണ്ണി​ല്‍ സ​മാ​പി​ക്കും. ‌

കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്

മ​ല​യാ​ല​പ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡി​ൽ പെ​ട്ട ചേ​റാ​ടി പ​ത്തി​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ധാ​രാ​ളം പ​ട്ടി​ക ജാ​തി കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ടി വ​ള്ളം ഒ​ഴു​കു​ക​യാ​ണ്. നാ​ട്ടു​കാ​ർ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രോ​ടു നി​ര​വ​ധി ത​വ​ണ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് പ്ര​ദേ​ശ വാ​സി​ക​ൾ സാ​ന്ത്വ​ന​സ്പ​ർ​ശം അ​ദാ​ല​ത്തി​ൽ മ​ന്ത്രി കെ. ​ശ​ശീ​ന്ദ്ര​നു നേ​രി​ട്ട് പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ഇ​തു​വ​രെ​യും നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തു വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ.