സി​പി​എ​മ്മി​ന്‍റെ പ​ച്ച​ക്കൊ​ടി, എം​എ​ൽ​എ​മാ​ർ ത​ന്നെ മ​ത്സ​രി​ക്കും ‌
Tuesday, March 2, 2021 10:45 PM IST
രാ​ജു ഏ​ബ്ര​ഹാം - റാ​ന്നി,‌ വീ​ണാ ജോ​ർ​ജ് - ആ​റ​ന്മു​ള,‌ കെ.​യു. ജ​നീ​ഷ് കു​മാ​ർ - കോ​ന്നി ‌
‌പ​ത്ത​നം​തി​ട്ട: സി​പി​എ​മ്മി​ന്‍റെ ജി​ല്ല​യി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ത​ന്നെ മ​ത്സ​രി​ക്ക​ട്ടേ​യെ​ന്ന് സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ്. ആ​റാം ടേ​മി​ലേ​ക്കാ​ണെ​ങ്കി​ലും വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് റാ​ന്നി​യി​ൽ രാ​ജു ഏ​ബ്ര​ഹാം തു​ട​ര​ട്ടേ​യെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ള​ത്. ‌
ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​റാ​ന്നി സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത് അം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും സി​പി​എം തീ​രു​മാ​നം​വ​ന്നു. പാ​ർ​ട്ടി ജി​ല്ല​ഘ​ട​ക​ത്തി​ന്‍റെ അ​ഭി​പ്രാ​യം സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു കൈ​മാ​റും.വീ​ണാ ജോ​ർ​ജ് ആ​റ​ന്മു​ള​യി​ൽ ര​ണ്ടാം ഊ​ഴ​മാ​ണ്. 2016ൽ ​സി​പി​എം ജി​ല്ലാ ഘ​ട​കം ആ​റ​ന്മു​ള​യി​ലേ​ക്ക് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ വീ​ണ​യു​ടെ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​സ്ഥാ​ന​ഘ​ട​കം നേ​രി​ട്ട് ഇ​ട​പെ​ട്ടാ​ണ് ആ​റ·ു​ള​യി​ൽ വീ​ണാ ജോ​ർ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും വീ​ണാ ജോ​ർ​ജാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട​യി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി.‌
കെ.​യു. ജ​നീ​ഷ് കു​മാ​ർ 2019 ഒ​ക്ടോ​ബ​റി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ന്നി​യി​ൽ വി​ജ​യി​ച്ച​ത്. 18 മാ​സ​ങ്ങ​ൾ മാ​ത്രം എം​എ​ൽ​എ ആ​യി തു​ട​ർ​ന്ന ജ​നീ​ഷ് കു​മാ​റി​ന് ഒ​രു ഈ​ഴം കൂ​ടി ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് പാ​ർ​ട്ടി​യി​ലു​ണ്ടാ​യ​ത്.
റാ​ന്നി​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ഘ​ട​കം രാ​ജു ഏ​ബ്ര​ഹാ​മി​ന് ഇ​ള​വു ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ച് രാ​ജു ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.
1996 മു​ത​ൽ റാ​ന്നി​യി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന രാ​ജു തു​ട​ർ​ച്ച​യാ​യി അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വി​ജ​യി​ച്ചി​രു​ന്നു. ‌