ക​ല​ങ്ങി​മ​റി​ഞ്ഞ് യു​ഡി​എ​ഫ് രാ​ഷ്‌ട്രീയം ‌
Tuesday, March 2, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ർ​ഥി നി​ർ​ണം വ​രു​ന്ന​തി​നു മു​ന്പേ ജി​ല്ല​യി​ൽ യു​ഡി​എ​ഫ് രാ​ഷ്ട്രീ​യം പൊ​ട്ടി​ത്തെ​റി​യ​ടെ വ​ക്കി​ൽ. കോ​ണ്‍​ഗ്ര​സ് നാ​ല് സീ​റ്റി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ഒ​രു സീ​റ്റി​ലു​മാ​യി ജി​ല്ല​യി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ പാ​ർ​ട്ടി​ക​ളി​ലെ ഗ്രൂ​പ്പു​ക​ളും നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ക്കാ​നു​ള്ള പ​ട​യോ​ട്ട​ത്തി​നി​ടെ ചേ​രി​തി​രി​ഞ്ഞ് പോ​ര് മു​റു​ക്കി. ‌
നി​ല​വി​ൽ ഒ​രു സി​റ്റിം​ഗ് എം​എ​ൽ​എ പോ​ലും ഇ​ല്ലാ​ത്ത യു​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി​ത്വം തേ​ടി​യു​ള്ള നേ​താ​ക്ക​ളു​ടെ പ​ട​യോ​ട്ട​ത്തെ​യാ​ണ് ആ​ദ്യം മെ​രു​ക്കേ​ണ്ട​ത്. ഓ​രോ മ​ണ്ഡ​ല​ത്തി​ലേ​ക്കും ഒ​ന്നി​ല​ധി​കം പേ​രു​ള്ള പ​ട്ടി​ക​യാ​ണ് ജി​ല്ല​യി​ലെ നി​രീ​ക്ഷ​ക​ർ ന​ൽ​കി​യി​രി​ക്കു​ന്ന്ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ച​ർ​ച്ച​ക​ളി​ല്ലെ​ങ്കി​ലും പ​ല​രു​ടെ​യും സ്ഥാ​നാ​ർ​ഥി​ത്വം ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തി​ര​ക്കു​പി​ടി​ച്ച് ന​ട​ക്കു​ന്നു​മു​ണ്ട്.
പു​തു​മു​ഖ​ങ്ങ​ൾ, യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ എ​ന്നി​വ​രു​ടെ പ്രാ​തി​നി​ധ്യം എ​ല്ലാ ജി​ല്ല​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്ന് എ​ഐ​സി​സി വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സീ​നി​യ​ർ നേ​താ​ക്ക​ൾ ആ​ശ​ങ്ക​യി​ലു​മാ​യി. ‌
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം തി​രു​വ​ല്ല സീ​റ്റ് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. റാ​ന്നി സീ​റ്റു​മാ​യി തി​രു​വ​ല്ല വ​ച്ചു​മാ​റ​ണ​മെ​ന്നാ​വ​ശ്യം പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും മു​ന്ന​ണി ച​ർ​ച്ച​യി​ലോ രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ലോ പ്ര​ശ്നം ച​ർ​ച്ച ചെ​യ്തി​ട്ടു​മി​ല്ല.
ഇ​ന്ന​ലെ മാ​ത്ര​മാ​ണ് തി​രു​വ​ല്ല സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യം ച​ർ​ച്ച​യി​ൽ വ​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ ത​ർ​ക്കം ഉ​ണ്ടാ​കു​മെ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സ് എ​ടു​ത്തു​കാ​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം.