പാ​ച​ക​വാ​ത​ക സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണം: വി​ക്ട​ർ ടി ​തോ​മ​സ് ‌
Wednesday, March 3, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: പാ​ച​ക​വാ​ത​ക സ​ബ്സി​ഡി അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യോ​ടൊ​പ്പം വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക വി​ല​യും അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ച്ച​തി​ലൂ​ടെ സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.‌
വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളാ​യി 225 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വി​ന്‍റെ പേ​രു​പ​റ​ഞ്ഞാ​ണ് പെ​ട്രോ​ൾ ഡീ​സ​ൽ വ​ർ​ധ​ന​യ്ക്ക് ഒ​പ്പം പാ​ച​ക വാ​ത​ക​ത്തി​ന് വി​ല എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി​യ​ത് ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തി​ന് വ​ൻ തി​രി​ച്ച​ടി​യാ​ണ്. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പാ​ച​ക സ​ബ്സി​ഡി മാ​സ​ങ്ങ​ളാ​യി നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്നും വി​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി. ‌