മ​ന്ത്രി​സ്ഥാ​ന​ത്തെ​ത്തി​യ​ത് 09 പേ​ർ ‌
Wednesday, March 3, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലു​ൾ​പ്പെ​ട്ട നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യ​ത് ഒന്പത് പേ​ർ. 1977 - 80 കാ​ല​യ​ള​വി​ലെ വി​വി​ധ മ​ന്ത്രി​സ​ഭ​ക​ളി​ലാ​ണ് ജി​ല്ല​യ്ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ല​ഭി​ച്ച​ത്.‌
ആ​റ​ന്മു​ള​യി​ൽ നി​ന്നു​ള്ള എം.​കെ. ഹേ​മ​ച​ന്ദ്ര​ൻ, തി​രു​വ​ല്ല​യി​ലെ ഇ. ​ജോ​ണ്‍ ജേ​ക്ക​ബ്, ക​ല്ലൂ​പ്പാ​റ​യു​ടെ പ്ര​തി​നി​ധി ടി.​എ​സ്. ജോ​ണ്‍, റാ​ന്നി​യി​ൽ നി​ന്നു​ള്ള പ്ര​ഫ.​കെ.​എ. മാ​ത്യു, പ​ന്ത​ളം എം​എ​ൽ​എ ദാ​മോ​ദ​ര​ൻ കാ​ളാ​ശേ​രി എ​ന്നി​വ​ർ ഇ​ക്കാ​ല​യ​ള​വി​ൽ മ​ന്ത്രി​മാ​രാ​യ​വ​രാ​ണ്.
1980 മു​ത​ൽ 1991 വ​രെ​യു​ള്ള മ​ന്ത്രി​സ​ഭ​ക​ളി​ലൊ​ന്നും ജി​ല്ല​യ്ക്കു പ്രാ​തി​നി​ധ്യ​മു​ണ്ടാ​യി​ല്ല. 1981ൽ ​കെ. ക​രു​ണാ​ക​ര​ന്‍റെ ഇ​ട​ക്കാ​ല മ​ന്ത്രി​സ​ഭ​യ്ക്കു പി​ന്തു​ണ ന​ൽ​കി​യ​തു​വ​ഴി കെ.​കെ. നാ​യ​ർ​ക്ക് മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല മ​തി​യെ​ന്ന തീ​രു​മാ​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്.
1991ൽ ​ആ​റ​ന്മു​ള​യി​ൽ നി​ന്നു വി​ജ​യി​ച്ച ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ കെ. ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി. എ​ൻ​ഡി​പി പ്ര​തി​നി​ധി ആ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​ണ്ടും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നൊ​രാ​ൾ മ​ന്ത്രി​സ​ഭ​യി​ലെ​ത്താ​ൻ ഏ​റെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.‌
2004ൽ ​എ.​കെ. ആ​ന്‍റ​ണി രാ​ജി​വ​ച്ച​തി​നേ​തു​ട​ർ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച മ​ന്ത്രി​സ​ഭ​യി​ൽ അ​ടൂ​ർ എം​എ​ൽ​എ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും കോ​ന്നി എം​എ​ൽ​എ അ​ടൂ​ർ പ്ര​കാ​ശും മ​ന്ത്രി​മാ​രാ​യി.
2006ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ​യി​ൽ തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള മാ​ത്യു ടി.​തോ​മ​സ് മ​ന്ത്രി​യാ​യി. ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം 2009വ​രെ സ്ഥാ​ന​ത്തു തു​ട​ർ​ന്നു. ജ​ന​താ​ദ​ളു​മാ​യി 2009ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​യ​ള​വി​ലു​ണ്ടാ​യ സീ​റ്റു​ത​ർ​ക്കം മാ​ത്യു ടി.​തോ​മ​സി​ന്‍റെ രാ​ജി​യി​ലാ​ണ് ക​ലാ​ശി​ച്ച​ത്.‌
2011ൽ ​ഉ​മ്മ​ൻ ചാ​ണ്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​ടൂ​ർ പ്ര​കാ​ശ് (കോ​ന്നി) വീ​ണ്ടും മ​ന്ത്രി​യാ​യി.
ആ​രോ​ഗ്യം, റ​വ​ന്യു തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ അ​ടൂ​ർ പ്ര​കാ​ശി​നു ഇ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ച്ചു. 2016ൽ ​പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ൽ തി​രു​വ​ല്ല എം​എ​ൽ​എ മാ​ത്യു ടി.​തോ​മ​സ് തു​ട​ക്ക​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു. ‌‌