കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി ‌
Wednesday, March 3, 2021 10:31 PM IST
കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി വി​ല​യി​രു​ത്തി. കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യോ​ഗം ചേ​ര്‍​ന്നു. കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ ക​ള​ക്ഷ​ന്‍, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ക​ല​ഞ്ഞൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, കൂ​ട​ല്‍ വി​എ​ച്ച്എ​സ്എ​സ്, ഇ​ള​കൊ​ള്ളൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്, കൈ​പ്പ​ട്ടൂ​ര്‍ ജി​വി എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തി. ‌
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​ള​ക്ട​റു​ടെ സ​ന്ദ​ര്‍​ശ​നം. നി​ല​വി​ലു​ള്ള 212 ബൂ​ത്തു​ക​ള്‍​ക്ക് പു​റ​മെ 81 ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ള്‍ അ​ട​ക്കം 293 ബൂ​ത്തു​ക​ളാ​ണ് തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ല​വി​ലു​ള്ള​ത്.‌
കോ​ന്നി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ​ന്‍. രാ​ജ​ന്‍, കോ​ന്നി എ​സ്എ​ച്ച്ഒ ടി.​എ​സ്. ശി​വ​പ്ര​കാ​ശ്, എ​ആ​ര്‍​ഒ ടി. ​വി​ജ​യ​കു​മാ​ര്‍ ഇ​ആ​ര്‍​ഒ കെ.​എ​സ്. ന​സി​യ തു​ട​ങ്ങി​യ​വ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌