റാ​ന്നി മ​ണ്ഡ​ലം: എ​ൽ​ഡി​എ​ഫി​ൽ വീ​ണ്ടും ച​ർ​ച്ച​ക​ൾ ‌
Thursday, March 4, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: സി​പി​എം എം​എ​ൽ​എ​മാ​രി​ൽ ര​ണ്ടു​ടേം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ള​വു​ക​ൾ വേ​ണ്ടെ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം വ​ന്ന​തോ​ടെ അ​ഞ്ചു ടേം ​പൂ​ർ​ത്തീ​ക​രി​ച്ച രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.റാ​ന്നി​യി​ൽ ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് സി​റ്റിം​ഗ് എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാ​മി​ന് ഇ​ള​വു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം രാ​ജു​വി​ന് സീ​റ്റി​ല്ലെ​ങ്കി​ൽ റോ​ഷ​ൻ റോ​യി മാ​ത്യു​വി​ന്‍റെ പേ​ര്കൂടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ട്ടി​ക ന​ൽ​കി​യ​ത്. ‌ഇന്നലത്തെ സംസ്ഥാന സെക്രട്ടേ റിയറ്റ് തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഏഴിന് വീണ്ടും ചേരും.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​റാ​ന്നി സീ​റ്റി​ന് അ​വ​കാ​ശ​വാ​ദം ശ​ക്ത​മാ​ക്കി​യാ​ൽ അ​വ​ർ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മ​ണ്ഡ​ലം വ​ച്ചു​മാ​റ്റം ഉ​ൾ​പ്പെ​ടെ​യും ആ​ലോ​ച​ന​യി​ലു​ണ്ടാ​കും. ‌