ഈ​റ്റിം​ഗ് ഡി​സോ​ർ​ഡ​ർ ക്ലി​നി​ക് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ
Friday, March 5, 2021 10:17 PM IST
തി​രു​വ​ല്ല: ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ക്ര​മം തെ​റ്റി​യ ഭ​ക്ഷ​ണ രീ​തി​ക​ൾ കൊ​ണ്ടു​ണ്ടാ​കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​റ്റിം​ഗ് ഡി​സോ​ർ​ഡ​ർ ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പു​ഷ്പ​ഗി​രി സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​യ് ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​ക്കാ​ഡ​മി​ക് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മ​ഴ​വ​ഞ്ചേ​രി​ൽ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എ​ല്ലാ പ്രാ​യ​ക്കാ​രി​ലും ച​ട്ട​വും ക്ര​മ​വു​മി​ല്ലാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രി​ൽ ര​ക്ത​സ​മ്മ​ർ​ദ​വും ബി​എം​ഐ കൊ​ണ്ടു​ള്ള പ്ര​ശ്ന​ങ്ങ​ളും കൂ​ടാ​തെ മാ​ന​സി​ക സ​മ്മ​ർ​ദം,ദേ​ഷ്യം, ഉ​ത്ക​ണ്ഠ, വി​ഷാ​ദം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളും അ​ല​ട്ടു​ന്നു എ​ന്ന പ​ഠ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ഇ​ത്ത​ര​ത്തി​ൽ ഒ​രു ക്ലി​നി​ക് ആ​രം​ഭി​ക്കു​വാ​ൻ ഇ​ട​യാ​യ​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ.​വി. ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ.​ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ഡോ.​എ​സ്.​ല​ത, ഡോ.​സി​സ്റ്റ​ർ. ലി​സ, ഡോ.​സി​വി​ൻ സാം, ​ഡോ.​സൗ​മ്യ പി.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.