പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ
Friday, March 5, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ജി​ല്ല​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള​ള​താ​യി ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ ഏ​ർ​പ്പെ​ട്ട 76 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. അ​തി​നാ​ൽ വാ​ക്സി​നേ​ഷ​ന് ജീ​വ​ന​ക്കാ​ർ വ​ള​രെ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, അ​ടൂ​ർ ഓ​ൾ സെ​യി​ന്‍റ്സ് സ്കൂ​ൾ, റാ​ന്നി സി​റ്റാ​ഡ​ൽ സ്കൂ​ൾ, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ, തി​രു​വ​ല്ല ഡ​യ​റ്റ് തു​ട​ങ്ങി​യ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ സ്ഥി​രം വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​യ 62 സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും 15 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കു​ത്തി​വ​യ്പ് എ​ടു​ക്കാം.ആ​ധാ​ർ കാ​ർ​ഡി​ന് പു​റ​മെ ഫോ​ട്ടോ പ​തി​പ്പി​ച്ച ഐ​ഡി​ന്‍റി​റ്റി കാ​ർ​ഡ്, ഓ​ഫീ​സ് മേ​ല​ധി​കാ​രി ന​ൽ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു​ള​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ക​രു​ത​ണം.ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, ഭ​ക്ഷ​ണ​ത്തി​നും, മ​രു​ന്നി​നും ഗു​രു​ത​ര അ​ല​ർ​ജി​യു​ള​ള​വ​ർ, കോ​വി​ഡ് ബാ​ധി​ത​ർ എ​ന്നി​വ​ർ വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​തി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള 17116 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 9194 പേ​ർ മാ​ത്ര​മേ ഇ​തേ​വ​രെ വാ​ക്സി​ൻ എ​ടു​ത്തി​ട്ടു​ള​ളൂ. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​തു​ള​ള​തി​നാ​ൽ ജീ​വ​ന​ക്കാ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു.

183 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 183 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.174 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 14 പേ​ർ ഉ​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.59 ശ​ത​മാ​ന​മാ​ണ്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 57283 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ 51667 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.ഇ​ന്ന​ലെ 111 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 53884 ആ​യി. നി​ല​വി​ൽ 3049 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.കോ​വി​ഡ് ബാ​ധി​ത​രാ​യ 2218 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2675 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. 11889 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2999 സ്ര​വ​സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ ശേ​ഖ​രി​ച്ച​ത്. 1307 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.