ചു​ങ്ക​പ്പാ​റ​യി​ൽ ലീ​ഗ് പ്ര​തി​ഷേ​ധ സം​ഗ​മം ‌‌
Saturday, March 6, 2021 11:20 PM IST
ചു​ങ്ക​പ്പാ​റ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​ർ​പ​റേ​റ്റു​ക​ളു​ടെ കു​ഴ​ലൂ​ത്തു​കാ​ര​നാ​ണെ​ന്നും പി​ണ​റാ​യി സ​ർ​ക്കാ​ർ ബി​ജെ​പി​യു​ടെ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഇ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ.

പെ​ട്രോ​ൾ, ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ൾ​ക്കെ​തി​രെ​യും മു​സ്‌​ലിം ലീ​ഗും, യൂ​ത്ത് ലീ​ഗും സം​യു​ക്ത​മാ​യി ചു​ങ്ക​പ്പാ​റ​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മു​സ്ലീം ലീ​ഗ് റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത് മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് വാ​യ്പൂ​ര്, കെ​എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​എം. എം. ​സ​ലിം, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഹു​നൈ​സ് ഊ​ട്ടു​കു​ളം, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​രി മ​ന്ദി​രം, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​സീ​സ് ചു​ങ്ക​പ്പാ​റ, യൂ​ത്ത് ലീ​ഗ് ജി​ല്ലാ ട്ര​ഷ​റാ​ർ ജാ​ഫ​ർ ഖാ​ൻ, യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കാ​ച്ചാ​നി​ൽ, സ​ലാം പ​ള്ളി​ക്ക​ൽ, മു​ന​വ​ർ ഇ​സ്മാ​യി​ൽ, ഫി​റോ​സ് ഖാ​ൻ, സി​റാ​ജ് കോ​ട്ടാ​ങ്ങ​ൽ, തോ​മ​സ് മാ​ത്യു പു​ത്തേ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌