ജെ​സി​ഐ വ​നി​താ​ദി​നം ആ​ച​രി​ക്കും
Saturday, March 6, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: ജെ​സി​ഐ പ​ത്ത​നം​തി​ട്ട വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നാ​ഘോ​ഷം നാ​ളെ രാ​വി​ലെ 10.30ന് ​മൈ​ല​പ്ര സാം ​ഗാ​ര്‍​ഡ​നി​ല്‍ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ങ്കി ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​ഞ്ച് വ​നി​ത സം​രം​ഭ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. ജെ​സി​ഐ പ​ത്ത​നം​തി​ട്ട സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജെ​സി​ഐ പ​ത്ത​നം​തി​ട്ട പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. ഗി​രീ​ഷി​ന് ധാ​ര​ണാ​പ​ത്രം കൈ​മാ​റി നി​ര്‍​വ​ഹി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 30 വ​നി​ത​ക​ള്‍​ക്ക് പേ​പ്പ​ര്‍ കാ​രി​ബാ​ഗ് നി​ര്‍​മാ​ണ പ​രി​ശീ​ല​ന​വും വാ​ഴ​വി​ത്ത്, പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണ​വും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പി​ങ്കി ഗി​രീ​ഷ്, ബ്ല​സ് വ​ര്‍​ഗീ​സ്, ജി​ജി ഷൈ​നു, പി.​ആ​ര്‍. ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌