‌പ​ത്രി​ക സ​മ​ര്‍​പ്പ​ണ സ​മ​യ​ത്തും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധം ‌
Monday, March 8, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​ത്രി​ക ന​ല്‍​കു​മ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ കൂ​ടെ ര​ണ്ടു പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.
ഈ ​സ​മ​യ​ത്ത് ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് വ​രെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണ സ​മ​യം. മു​ന്‍​കൂ​ട്ടി ടോ​ക്ക​ണ്‍ എ​ടു​ത്തു കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ നോ​മി​നേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ്ഥാ​നാ​ർ​ഥി​ക​ള്‍ എ​ത്ത​ണം. ര​ണ്ടാം ശ​നി നാ​മ​നി​ർ​ദ​ശ​പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ‌

സ്നേ​ഹ​വീ​ട് കേ​രള സാം​സ്കാ​രി​ക സ​മി​തി ‌

അ​ടൂ​ർ: സ്നേ​വീ​ട് കേ​ര​ള സാം​സ്കാ​രി​ക സ​മി​തി​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ യോ​ഗം അ​ടൂ​ർ കെ​വി​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ​വീ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​ഗീ​വ​ർ​ഗീ​സ് ബ്ലാ​ഹേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി ഇ​ഞ്ച​ക്കാ​ട് ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ർ നാ​രാ​യ​ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ബീ​നാ ബാ​ബു, ശ്രീ​ക​ലാ ബി​ജു, ബി​ജു കു​ന്പ​ഴ, സൈ​മ​ൺ അ​ല​ക്സാ​ണ്ട​ർ, അ​ജി ഫി​ലി​പ്പ്, ക​ട​മ്മ​നി​ട്ട രാ​ജ​ൻ, ഹെ​വ​ൻ ജോ​ർ​ജ്, ക​വി കാ​ശി​നാ​ഥ​ൻ, അ​നി​യ​ൻ കു​ട്ട​ൻ, അ​ശ്വ​തി ബി​ജു, ലി​ജോ വ​ർ​ഗീ​സ്, സി. ​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌