കോ​ന്നി​യി​ൽ വോ​ട്ടു ചെ​യ്ത​ത് 1,44,794 പേ​ർ ‌
Thursday, April 8, 2021 10:29 PM IST
വോ​ട്ടു​ക​ളു​ടെ വീ​തം​ വ​യ്പ് ച​ർ​ച്ച​യി​ൽ ‌
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ കോ​ന്നി​യി​ൽ 1,44,794 പേ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി. 2,02,728 വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 71.42ആ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും വോ​ട്ടു​ക​ളി​ൽ തു​ല്യ​ത പാ​ലി​ക്കു​ന്ന ക​ണ​ക്കാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ‌
യു​ഡി​എ​ഫി​ലെ റോ​ബി​ൻ പീ​റ്റ​റും എ​ൽ​ഡി​എ​ഫി​ലെ കെ.​യു. ജ​നീ​ഷ് കു​മാ​റും ബി​ജെ​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​നും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലെ ഫ​ലം ഇ​ത്ത​വ​ണ നി​ർ​ണാ​യ​ക​മാ​കും. 2016ൽ 1,96309 ​വോ​ട്ട​ർ​മാ​രി​ൽ 1,43,283 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. 72.99 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. യു​ഡി​എ​ഫി​ലെ അ​ടൂ​ർ പ്ര​കാ​ശ് 25,460 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കു​ക​യും ചെ​യ്തു. 2019 ഒ​ക്ടോ​ബ​റി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യി​ൽ 69.71 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​ലെ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് 9953 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ‌
ക​ഴി​ഞ്ഞ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ടിം​ഗ് നി​ല​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ ച​ർ​ച്ച​ക​ൾ. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് വോ​ട്ടു​ക​ളി​ൽ ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന വ​രു​ത്തി​യി​രു​ന്നു.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 2721 വോ​ട്ടു​ക​ൾ​ക്ക് മു​ന്പി​ലെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ്ര​കാ​ശ് 2016ൽ ​നേ​ടി​യ വോ​ട്ടു​ക​ൾ നേ​ടാ​നാ​യി​ല്ല. 2016ൽ ​പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴും എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ൾ അ​ര​ല​ക്ഷം ക​ട​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​വ​രു​ടെ അ​വ​കാ​ശ​വാ​ദം.
സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി നേ​ടി​യ വോ​ട്ടു​വ​ർ​ധ​ന യു​ഡി​എ​ഫി​നാ​ണ് ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. ഇ​ത്ത​വ​ണ രാ​ഷ്ട്രീ​യ വോ​ട്ടു​ക​ളോ​ടൊ​പ്പം സാ​മു​ദാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ടു വേ​ർ​തി​രി​വും മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യേ​ക്കാം. അ​ര​ല​ക്ഷം വോ​ട്ടു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കാ​ണ് കോ​ന്നി​യി​ലെ വി​ജ​യം തീ​രു​മാ​നി​ക്കു​ന്ന​ത്. വോ​ട്ടു​ക​ണ​ക്കി​ലെ രാ​ഷ്ട്രീ​യം ഏ​തു​വ​ഴി​ക്കാ​കു​മെ​ന്ന​ത് കാ​ത്തി​രു​ന്ന് കാ​ണു​ക ത​ന്നെ വേ​ണം. ‌
ജയം ഉറപ്പെന്ന് റോബിൻ പീറ്റർ
അ​ടൂ​ർ പ്ര​കാ​ശി​നു മ​ണ്ഡ​ലം ന​ൽ​കി​യ പി​ന്തു​ണ ആ​വ​ർ​ത്തി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തും ഏ​റ്റെ​ടു​ത്ത​തു​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തേ​നി​ല​യി​ൽ തു​ട​രാ​ൻ ജ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു. യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ത്മാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു. യു​ഡി​എ​ഫി​ന്‍റെ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.‌
‌- റോ​ബി​ൻ പീ​റ്റ​ർ‌
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ‌
‌‌ഭൂരിപക്ഷം കൂടുമെന്ന് ജനീഷ്
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നു. ചി​ട്ട​യാ​യ നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന് സ്ഥി​ര​മാ​യ വോ​ട്ടു​ക​ൾ ഉ​ള്ള മ​ണ്ഡ​ല​മാ​ണി​ത്.
സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ളും കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വോ​ട്ടാ​യി മാ​റി​യി​ട്ടു​ണ്ട്. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. ‌
‌- കെ.​യു. ജ​നീ​ഷ് കു​മാ​ർ,‌
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ‌
‌വിജയപ്രതീഷയിൽ സുരേന്ദ്രൻ
ബി​ജെ​പി​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള മ​ണ്ഡ​ല​മാ​ണി​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി നേ​ടി​യി​ട്ടു​ള്ള വോ​ട്ടു​വ​ർ​ധ​ന​യി​ലാ​ണ് പ്ര​തീ​ക്ഷ. ബൂ​ത്തു​ത​ലം മു​ത​ൽ പ്ര​വ​ർ​ത്തം ഏ​കോ​പി​പ്പി​ച്ചാ​ണ് എ​ൻ​ഡി​എ മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്. ഭ​ര​ണ മു​ന്ന​ണി​യോ​ടു​ള്ള എ​തി​ർ വി​കാ​ര​വും വി​ശ്വാ​സ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​ത്. ‌
‌- കെ. ​സു​രേ​ന്ദ്ര​ൻ,‌
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ‌