‌പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്യ​ണം
Thursday, April 8, 2021 10:34 PM IST
‌പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ബാ​ന​റു​ക​ള്‍, ഹോ​ര്‍​ഡിം​ഗു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ചു​വ​രെ​ഴു​ത്ത് തു​ട​ങ്ങി​യ​വ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​ഭ്യ​ര്‍​ഥി​ച്ചു.

പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ 101 ശ​ത​മാ​നം നേ​ട്ടം

‌പ​ത്ത​നം​തി​ട്ട: ജ​ന​കീ​യാ​സൂ​ത്ര​മ പ​ദ്ധ​തി 2020 - 21 വ​ർ​ഷ​ത്തി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ 101.09 ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ ച്ചു.
പ്ലാ​ൻ​ഫ​ണ്ട് ജ​ന​റ​ൽ, എ​സ്്സി​പി, ടി​എ​സ്പി, ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഇ​ന​ങ്ങ​ളി​ലാ​യി 11.76 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. റോ​ഡ്, നോ​ൺ റോ​ഡ് വി​ഭാ​ഗ​ത്തി​ൽ 3.01 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. 452 പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​മാ​ണ് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യ​ത്. ‌