തി​രു​വ​ല്ല​യു​ടെ രാ​ഷ്ട്രീ​യ നി​റം വോ​ട്ടു​ക​ണ​ക്കു​ക​ളി​ൽ ‌
Thursday, April 8, 2021 10:34 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ ഇ​ത്ത​വ​ണ വി​ജ​യം ഏ​തു മു​ന്ന​ണി​യെ തു​ണ​യ്ക്കു​മെ​ന്ന​താ​ണ് വോ​ട്ടു​ക​ണ​ക്കു​ക​ളി​ലെ ച​ർ​ച്ച. വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് ഏ​തു സ്ഥാ​നാ​ർ​ഥി​ക്കു ഗു​ണ​ക​ര​മാ​കു​മെ​ന്ന​താ​ണ് മു​ന്ന​ണി​ക​ളു​ടെ ച​ർ​ച്ച​ക​ളി​ലു​ള്ള​ത്.‌
212288 വോ​ട്ട​ർ​മാ​രു​ള്ള തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ 134469 വോ​ട്ട​ർ​മാ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്. 63.34 ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ​ത്. സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ തി​രു​വ​ല്ല​യി​ൽ ന​ട​ന്നി​ട്ടു​ള്ള ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗാ​ണി​ത്. 2016ൽ 2,08,798 ​വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ 1,44,542 വോ​ട്ട​ർ​മാ​ർ ബൂ​ത്തി​ലെ​ത്തി​യി​രു​ന്നു. 69.23 ശ​ത​മാ​നം പോ​ളിം​ഗും രേ​ഖ​പ്പെ​ടു​ത്തി.‌
2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് 3739 വോ​ട്ടി​ന്‍റെ ലീ​ഡ് ല​ഭി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. 71.43 ശ​ത​മാ​ന​മാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ്. 205046 വോ​ട്ട​ർ​മാ​രി​ൽ 146460 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. ‌
പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന​താ​ണ് ച​ർ​ച്ച​യി​ലു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ടു​ന്ന വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കും. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് അ​നു​കൂ​ല​മാ​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ കു​ഞ്ഞു​കോ​ശി പോ​ളും മാ​ത്യു ടി. ​തോ​മ​സും അ​ശോ​ക​ൻ കു​ള​ന​ട​യും ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തീ​ക്ഷ. രാ​ഷ്ട്രീ​യാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫി​ന് പി​ന്തു​ണ​ച്ചു​വ​രു​ന്ന മ​ണ്ഡ​ലം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ശേ​ഷം തി​രു​വ​ല്ല നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ രാ​ഷ്ട്രീ​യ മേ​ൽ​ക്കോ​യ്മ യു​ഡി​എ​ഫി​നു​ള്ളി​ലെ ഉ​ൾ​പ്പോ​രു​ക​ൾ മൂ​ല​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ബി​ജെ​പി വോ​ട്ടു​ക​ളി​ലും ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. യു​ഡി​എ​ഫ് വോ​ട്ടു​ക​ളി​ൽ ഇ​ത് കു​റ​വു വ​രു​ത്തി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ. ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ​ച്ചൊ​ല്ലി തു​ട​ക്ക​ത്തി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ൾ അ​വ​രു​ടെ വോ​ട്ടു​ക​ളി​ൽ കു​റ​വു​ണ്ടാ​ക്കി​യേ​ക്കാ​മെ​ന്ന നി​ഗ​മ​ന​മു​ണ്ട്. ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ഏ​തു മു​ന്ന​ണി​ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്ന​താ​ണ് വി​ഷ​യം. ‌
‌‌വൻഭൂരിപക്ഷം ഉറപ്പെന്ന് കുഞ്ഞുകോശി പോൾ
എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ലം ഒ​രു മാ​റ്റ​ത്തി​നു​വേ​ണ്ടി ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ല. യു​ഡി​എ​ഫ് അ​നൂ​കൂ​ല വോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി പോ​ൾ ചെ​യ്തി​ട്ടു​ണ്ട്. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​യു​മു​ണ്ട്. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തി​ന്‍റെ ഫ​ല​മാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്തി​രു​ന്നു.‌
‌- കു​ഞ്ഞു​കോ​ശി പോ​ൾ, ‌
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ‌
‌പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ല
പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് എ​ൽ​ഡി​എ​ഫി​നു ദോ​ഷ​മാ​കു​മെ​ന്നു ക​രു​തു​ന്നി​ല്ല. പോ​ൾ ചെ​യ്യാ​തി​രു​ന്ന എ​ല്ലാ വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് വി​രു​ദ്ധ വോ​ട്ടു​ക​ളാ​ണെ​ന്നും ക​രു​തു​ക വ​യ്യ. വി​ക​സ​നം മു​ഖ​മു​ദ്ര​യാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ല​ഭി​ച്ചി​ട്ടു​ള്ള അം​ഗീ​കാ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ൽ​ഡി​എ​ഫ് തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. പ​രാ​ജ​യ​ത്തി​നു​ള്ള ഒ​രു സാ​ധ്യ​ത​യും കാ​ണു​ന്നി​ല്ല.‌
‌- മാ​ത്യു ടി. ​തോ​മ​സ്, ‌
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ‌
‌വിജയം സുനിശ്ചിതം
പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ബി​ജെ​പി വോ​ട്ടു​ക​ളി​ലെ കു​റ​വു മൂ​ല​മാ​ണെ​ന്ന വാ​ദ​ത്തോ​ടു യോ​ജി​പ്പി​ല്ല.
ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ത​ർ​ക്ക​മു​ണ്ടാ​യ വി​ഷ​യ​മ​ല്ല. എ​ൻ​ഡി​എ പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഒ​റ്റ​ക്കെ​ട്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭ​യി​ലും ല​ഭി​ച്ച വോ​ട്ടു​ക​ളി​ൽ നി​ന്ന് ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​കും. വി​ജ​യ പ്ര​തീ​ക്ഷ​യാ​ണ് എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്.‌‌
- അ​ശോ​ക​ൻ കു​ള​ന​ട‌
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ‌