പ​രി​ശോ​ധ​ന​യ്ക്ക് എ​ത്താ​ൻ മ​ടി കാ​ട്ട​രു​ത്
Saturday, April 10, 2021 10:17 PM IST
ആ​ദ്യ​മൊ​ക്കെ ചെ​റി​യ ജ​ല​ദോ​ഷ​മോ പ​നി​യോ വ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ളു​ക​ൾ എ​ത്തു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ങ്ങോ​ട്ട് ചെ​ന്നു പ​റ​ഞ്ഞി​ട്ടും പ​രി​ശോ​ധ​ന​യ്ക്ക് എ​ത്താ​ൻ ആ​ളു​ക​ൾ​ക്ക് മ​ടി​യാ​ണെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ ചൂ​ണ്ടാ​ക്കാ​ട്ടി. രോ​ഗം വ​ന്നു​പൊ​യ്ക്കൊ​ള്ള​ട്ടെ​യെ​ന്ന മ​നോ​ഭാ​വം വ​ർ​ധി​ച്ചു. അ​ത് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണ​ത്തി​നു പ്രാ​യ​പ​രി​ധി ബാ​ധ​ക​മ​ല്ലെ​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. ഇ​തു ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​ക​രു​തെ​ന്ന് ഡി​എം​ഒ അ​ഭ്യ​ർ​ഥി​ച്ചു.

ന്ധ​ജി​ല്ല​യി​ലെ ഇ​രു​പ​ത്ത​ഞ്ച് ശ​ത​മാ​നം പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ അ​ത് കൊ​ണ്ട് കു​ഴ​പ്പം ഇ​ല്ലെ​ന്ന ചി​ന്ത ആ​ളു​ക​ൾ മാ​റ്റ​ണം. വെ​ന്‍റി​ലേ​റ്റ​റി​ൽ എ​ത്തു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. അ​ത് ന​ല്ല സൂ​ച​ന​യ​ല്ല. വ​ലി​യൊ​രു വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ പ​റ​യു​ന്ന​തെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.