ആ​റ​ന്മു​ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നു ര​ക്ഷ​പെ​ട്ട​യാ​ള്‍ വീ​ണ്ടും പി​ടി​യി​ലാ​യി
Sunday, April 11, 2021 10:15 PM IST
കോ​ഴ​ഞ്ചേ​രി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി.മ​ല്ല​പ്പു​ഴ​ശേ​രി പ​ന്നി​വേ​ലി​ച്ചി​റ ആ​ദാം​പു​റ​ത്ത് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​തീ​ഷി​നെ (ഇ​രു​ട്ടു​ണ്ണി -20)യാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നു ര​ക്ഷ​പെ​ട്ട​ത്. പി​ന്നീ​ട് ഇ​യാ​ളെ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ല്ല​പ്പു​ഴ​ശേ​രി​യി​ലു​ള്ള ഇ​യാ​ളി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തു​നി​ന്നും പി​ടി​കൂ​ടി​യ​ത്.
പി​ടി​കൂ​ടു​ന്ന സ​മ​യം ഇ​യാ​ളു​ടെ ര​ണ്ടു കൈ​യി​ലും മു​റി​ഞ്ഞ വി​ല​ങ്ങു​ക​ളു​മു​ണ്ടാ​യി​രു​ന്നു. വി​ല​ങ്ങു​ക​ള​ണി​യി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച​പ്പോ​ള്‍ ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തീ​ഷ് ഓ​ടി​ര​ക്ഷ​പെ​ട്ട​ത്.
ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തീ​ഷി​നെ ശ​നി​യാ​ഴ്ച രാ​ത്രി ആ​റ​ന്മു​ള എ​സ്‌​ഐ രാ​ജീ​വ് അ​റ​സ്റ്റു ചെ​യ്ത​ത്.
വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യിരാ​ത്രി 11 ഓ​ടെ എ​എ​സ്ഐ മു​ഹ​മ്മ​ദ് സാ​ലി​യും സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന ര​ണ്ട് പോ​ലീ​സു​കാ​രു​മാ​ണ് പ്ര​തീ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്.
ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഭാ​ര​വും ഉ​യ​ര​വും നോ​ക്കു​ന്ന സ​മ​യ​ത്ത് പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് പ്ര​തീ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പോ​ലീ​സ് ന​ട​ത്തി​യ തെ​രി​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് പി​ടി​കൂ​ടി​യ​ത്.
നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പോ​ക്സോ കേ​സി​ലും പ്ര​തി​യാ​യ ഇ​യാ​ളെ പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡു ചെ​യ്തു.
കൈ​വി​ല​ങ്ങ് മു​റി​ച്ചു​മാ​റ്റാ​നും ഇ​യാ​ള്‍​ക്ക് സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്എ​ച്ച്ഒ ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ക്കി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും പ്ര​തി ചാ​ടി​പ്പോ​കു​ന്ന​ത്. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കു​മ്പ​ഴ​യി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി​യെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ടാ​ന​ച്ഛ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു ര​ക്ഷ​പെ​ട്ട​ത്. ഇ​യാ​ളെ​യും പി​ന്നീ​ട് വീ​ടി​നു സ​മീ​പ​ത്തു നി​ന്ന് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​നെ എ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി ര​ക്ഷ​പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം; ന​ട​പ​ടി വ​രും

കോ​ഴ​ഞ്ചേ​രി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും കൈ​വി​ല​ങ്ങു​മാ​യി പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ട സം​ഭ​വം പോ​ലീ​സി​ന്‍റെ ക​ന​ത്ത വീ​ഴ്ച​യാ​ണെ​ന്നാ​ണ് ര​ഹ​സ്യാ​ന്വോ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ട ഈ​ഡി ചാ​ര്‍​ജു​കാ​ര​നാ​യ എ​എ​സ്‌​ഐ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.
ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ങ്കി​ലും ര​ണ്ട് പാ​റാ​വു​കാ​രെ ഒ​ന്നി​ച്ച് പ്ര​തി​യു​ടെ കൂ​ടെ വി​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള​ത്.
ജി​ല്ല​യി​ല്‍ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ​ന്മു​ള സ്റ്റേ​ഷ​നി​ലെ ഒ​ന്നി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ശി​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.