കോ​ന്നി​യി​ല്‍ വൈ​ദ്യു​തി മു​ട​ക്കം പ​തി​വു സം​ഭ​വം
Sunday, April 11, 2021 10:17 PM IST
കോ​ന്നി: സ്ഥി​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ കോ​ന്നി​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്നു.
പ്ര​ധാ​ന​മാ​യും കോ​ന്നി സ​ബ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന വൈ​ദ്യു​തി ലൈ​നി​ലാ​ണ് വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത്.
കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലും പി ​എം റോ​ഡി​ലെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും വൈ​ദ്യു​തി തൂ​ണു​ക​ള്‍ മാ​റ്റി​യി​ടു​ന്ന​തി​ന്‍റെ കാ​ര​ണ​ത്താ​ലും തു​ട​ങ്ങി​യ വൈ​ദ്യ​തി വി​ത​ര​ണ ത​ട​സ​പ്പെ​ടു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​മാ​യി ഇ​താ​ണ് സ്ഥി​തി​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ലാ​ണ് വൈ​ദ്യു​തി മു​ട​ക്കു​ന്ന​ത്.
പു​റം​ക​രാ​റു​ക്കാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ ജോ​ലി​ക​ള്‍​ക്ക് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചാ​ണ് കെ​എ​സ്ഇ​ബി വൈ​ദ്യു​തി വി​ത​ര​ണം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സ​വും ഞാ​യ​ര്‍ ദി​ന​ത്തി​ലും രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​ന​ക്കൂ​ട് താ​ലൂ​ക്കാ​ശു​പ​ത്രി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല.
മു​മ്പൊ​ക്കെ അ​വ​ധി ദി​ന​ത്തി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് അ​തും കെ​എ​സ്ഇ​ബി​ക്ക് വി​ഷ​യ​മ​ല്ല.
വി​ശേ​ഷ ദി​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി കോ​ന്നി​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ത​ക​രാ​ര്‍ ഉ​ണ്ടാ​യാ​ല്‍ മു​മ്പൊ​ക്കെ പ​രി​ഹ​രി​ക്കു​മാ​യി​രു​ന്നും. നി​ല​വി​ല്‍് നേ​രം പു​ല​ര്‍​ന്നാ​ലെ വൈ​ദ്യു​തി ല​ഭി​ക്കു​ക​യു​ള്ളു.
ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ച​തു മു​ത​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും വോ​ള്‍​ട്ടേ​ജ് വ്യ​തി​യാ​ന​വും പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണ്.
അ​വ​ധി ദി​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ തു​ട​ര്‍​ച്ച​യാ​യി ലൈ​ന്‍ ഓ​ഫാ​ക്കി​യി​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
സ്ഥി​ര​മാ​യി വൈ​ദ്യു​തി വി​ത​ര​ണ ത​ട​സം വ്യാ​പാ​ര മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ താ​യി വ്യാ​പാ​രി​ക​ളും പ​രാ​തി​പ്പെ​ട്ടു.
വീ​ടു​ക​ളി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ​ളു​ടെ ത​ക​രാ​റി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഫ്രി​ഡ്ജി​ലും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ ചീ​ത്ത​യാ​യി പോ​കു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ബി​ല്ല് അ​ട​യ്ക്കാ​ന്‍ ഒ​രു ദി​വ​സം വൈ​കി​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കാ​ട്ടു​ന്ന ഉ​ല്‍​സാ​ഹം വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലും കാ​ട്ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.