ജ​സ്റ്റീ​സ് ഫാ​ത്തി​മ ബീ​വി​യെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു
Monday, April 12, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ജ​ഡ്ജി ജ​സ്റ്റീ​സ് എം. ​ഫാ​ത്തി​മ ബീ​വി​യെ കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ​ത്ത​നം​തി​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം രാ​ജ്ഭ​വ​നി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

ജ​സ്റ്റീ​സ് എം. ​ഫാ​ത്തി​മ ബീ​വി​യോ​ടു​ള്ള ബ​ഹു​മാ​ന സൂ​ച​ക​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. പ​ര​മോ​ന്ന​ത കോ​ട​തി​യാ​യ സു​പ്രീം കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ജ​ഡ്ജി​യാ​ണ് ജ​സ്റ്റീ​സ് എം. ​ഫാ​ത്തി​മ ബീ​വി.

വ​ള​ര്‍​ന്നു വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക​ട​ക്കം വ​ള​ർ​ന്നു​വ​രു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണ് ഫാ​ത്തി​മ​ബീ​വി​യെ​ന്ന് കേ​ര​ള ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ജ​ഡ്ജി എ​ന്ന​തി​ന് ഉ​പ​രി ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്നു. ഫാ​ത്തി​മാ ബീ​വി എ​ക്കാ​ല​വും ബ​ഹു​മാ​ന​മ​ര്‍​ഹി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

വ​ള​രെ കാ​ല​മാ​യി ഗ​വ​ര്‍​ണ​റെ നേ​രി​ട്ട് അ​റി​യാ​മെ​ന്ന് ജ​സ്റ്റീ​സ് എം. ​ഫാ​ത്തി​മ ബീ​വി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

തീ​ര്‍​ത്തും സൗ​ഹൃ​ദ സ​ന്ദ​ര്‍​ശ​ന​മാ​യി​രു​ന്നു ഗ​വ​ര്‍​ണ​ര്‍ ന​ട​ത്തി​യ​ത്. ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞെ​ന്നും ജ​സ്റ്റീ​സ് ഫാ​ത്തി​മാ ബീ​വി പ​റ​ഞ്ഞു.