ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം: മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി
Monday, April 12, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: വി​ള​വെ​ടു​പ്പ് സ​മ​യ​ത്തെ വേ​ന​ൽ​മ​ഴ മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യ ക​ന​ത്ത ന​ഷ്ടം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​റി​ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള നി​വേ​ദ​നം ന​ല്കി.കു​ട്ട​നാ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന വേ​ന​ൽ​മ​ഴ മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ 12 കി​ലോ വ​രെ കി​ൻ​റ്റ​ലി​ന് മി​ല്ലു​ട​മ​ക​ൾ കു​റ​യ്ക്കു​മ്പോ​ഴാ​ണ് നി​ന​ച്ചി​രി​ക്കാ​തെ നെ​ല്ല് വെ​ള്ള​ത്തി​ലാ​യ​ത്.
ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രി​ൽ മി​ല്ലു​ട​മ​ക​ൾ ന​ട​ത്തു​ന്ന ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ.​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള ആ​വ​ശ്യ​പ്പെ​ട്ടു.