കെ​പി​പി​എ​ച്ച്എ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, April 13, 2021 10:02 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ലി​ജി സൂ​സ​ൻ ജോ​ണ്‍ (ആ​റ​ന്മു​ള) നെ​യും സെ​ക്ര​ട്ട​റി​യാ​യി ബി​ജി ജോ​ർ​ജി​നെ (വെ​ണ്ണി​ക്കു​ളം) തെ​ര​ഞ്ഞെ​ടു​ത്തു. എം.​ഒ. ശ്രീ​ദേ​വി (പ​ന്ത​ളം), എം. ​ആ​ശ (തി​രു​വ​ല്ല) - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​ർ. സം​ഗീ​ത (തി​രു​വ​ല്ല) - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​നി​ല ടി. ​ചെ​റി​യാ​ൻ (റാ​ന്നി) - ട്ര​ഷ​റാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

കോ​വി​ഡ് മാ​ന​ദ​ണ​ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മോ, സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​തെ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ മു​ള​ച്ചു പൊ​ന്തു​ന്നു. രോ​ഗി​ക​ൾ​ക്കു കാ​ത്തി​രി​പ്പ് മു​റി​യോ, പ്ര​ത്യേ​കം ശു​ചി​മു​റി​യോ, മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളോ ജീ​വ​ന​ക്കാ​ർ​ക്കു വേ​ണ്ട സം​ര​ക്ഷ​ണ​മോ ഇ​ല്ലാ​തെ​യാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കു വ​രു​ന്ന​വ​രും റി​സ​ൽ​ട്ട് വാ​ങ്ങാ​നാ​യി വ​രു​ന്ന​വ​രും വ​രാ​ന്ത​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നു.