സ്പെ​ഷ​ൽ കി​റ്റു​ക​ൾ വി​ഷു​വി​ന് എ​ത്തി​യി​ല്ല
Thursday, April 15, 2021 10:45 PM IST
കോ​ഴ​ഞ്ചേ​രി: വി​ഷു​വി​ന് എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും 14 കൂ​ട്ടം പ്ര​ത്യേ​ക സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ സ്പെ​ഷ​ൽ കി​റ്റ് ന​ൽ​കു​മെ​ന്നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം പാ​ളി.പി​ങ്ക് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​തേ​വ​രെ സ്പെ​ഷ​ൽ കി​റ്റ് കി​ട്ടി​യി​ട്ടു​ള്ള​ത്. മ​ഞ്ഞ, നീ​ല, വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ്പെ​ഷ​ൽ കി​റ്റ് ന​ൽ​കാ​നാ​യി​ട്ടി​ല്ല. ഈ​സ്റ്റ​ർ, വി​ഷു ഉ​ത്സ​വ​ദി​ന​ങ്ങ​ൾ പ്ര​മാ​ണി​ച്ചാ​ണ് സ്പെ​ഷ​ൽ​കി​റ്റ് കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ മാ​ർ​ച്ച് മാ​സ​ത്തി​ലെ സാ​ധാ​ര​ണ െ കി​റ്റു​പോ​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല റേ​ഷ​ൻ ക​ട​ക​ളി​ലും വൈ​കി​യാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്കു​ള്ള അ​രി പോ​ലും റേ​ഷ​ൻ​ക​ട​ക​ളി​ൽ വ​ന്നി​ട്ടി​ല്ല. മാ​ർ​ച്ചി​ലെ​യും ഏ​പ്രി​ൽ മാ​സ​ത്തെ​യും കി​റ്റു​ക​ൾ വാ​ങ്ങാ​നാ​യി ക​ട​ക​ളി​ലെ​ത്തി​യി​രു​ന്ന​വ​ർ നി​രാ​ശ​രാ​യി​ട്ടാ​ണ് മ​ട​ങ്ങു​ന്ന​ത്. വി​ഷു ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​യ​സ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വ​രെ സ്പെ​ഷ​ൽ കി​റ്റി​ലു​ണ്ടാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.കി​റ്റു​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ലു​ണ്ടാ​യ കേ​സു​ക​ളും പൊ​തു അ​വ​ധി​ക​ളു​മാ​ണ് കി​റ്റ് താ​മ​സി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ട് ഭ​ക്ഷ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. 20ശേ​ഷം മാ​ത്ര​മേ സ്പെ​ഷ​ൽ കി​റ്റു​ക​ൾ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. കി​റ്റു​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ൻ വ്യ​പാ​രി​ക്ക് ല​ഭി​ക്കു​ന്ന ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി​നെ​തി​രെ സ​ർ​ക്കാ​ർ കോ​ട​തി​വി​ധി സ​ന്പാ​ദി​ച്ചു​വെ​ങ്കി​ലും അ​രി വി​ത​ര​ണ​വും കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ല.