ഹ​ന്പ് നീ​ക്കം ചെ​യ്യ​ണം; പ​രാ​തി ന​ൽ​കി
Thursday, April 15, 2021 10:45 PM IST
കോ​ഴ​ഞ്ചേ​രി: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ വ​ല്ല​ന ടി​ക​ഐം​ആ​ർ​എം​വി​എ​ച്ച്എ​സി​നു സ​മീ​പ​മു​ള്ള ഹ​ന്പ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നി​ര​വ​ധി പേ​ർ​ക്കാ​ണ് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത അ​പ​ക​ട​ത്തി​ൽ പെ​ട്ടു പ​രി​ക്കേ​റ്റ​ത്.
കി​ട​ങ്ങ​ന്നു​ർ - ചെ​ങ്ങ​ന്നൂ​ർ റോ​ഡി​ൽ വ​ല്ല​ന സ്കൂ​ളി​ന​ടു​ത്ത് സ്ഥാ​പി​ച്ച ഹ​ന്പി​ൽ നി​ല​വി​ൽ വെ​ള്ള വ​ര​ക​ളോ, ഹ​ന്പ് ഉ​ണ്ടെ​ന്നു​ള്ള​തി​ന്നു​ള്ള സൂ​ച​നാ ബോ​ർ​ഡു​ക​ളോ ഇ​ല്ല. ഇ​തു മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ക. രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ അ​ധി​ക​വും സം​ഭ​വി​ക്കു​ന്ന​ത്.ഹ​ന്പു മാ​റ്റി മ​റ്റ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും, അ​തി​നു മു​ന്പ് സൂ​ച​നാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം വി​ൽ​സി ബാ​ബു പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.