അ​രു​വാ​പ്പു​ലം - മു​തു​പേ​ഴു​ങ്ക​ൽ റോ​ഡി​ൽ കു​ള​ങ്ങ​ൾ മാ​ത്രം
Friday, April 16, 2021 10:19 PM IST
കോ​ന്നി : അ​രു​വാ​പ്പു​ലം പു​ളി​ച്ചാ​ണി​മു​ക്കി​ൽ നി​ന്നും മു​തു​പേ​ഴു​ങ്ക​ലി​ലേ​ക്കു​ള്ള റോ​ഡി​ൽ കു​ഴി​ക​ൾ ഒ​ഴി​വാ​ക്കി യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ അ​ഭ്യാ​സ​മു​റ​ക​ളൊ​ക്കെ പ​ഠി​ച്ചി​രി​ക്ക​ണം.

അ​രു​വാ​പ്പു​ലം തേ​ക്കു പ്ലാ​ന്േ‍​റ​ഷ​ൻ ജം​ഗ്ഷ​നു സ​മീ​പ​ത്ത്നി​ന്നും ആ​രം​ഭി​ച്ച് നാ​ലു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​ഗ്രാ​മീ​ണ പാ​ത പു​ന​ർ നി​ർ​മി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് റോ​ഡ് നി​ല​വാ​ര​ത്തി​ലു​ള്ള വീ​തി​യൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും റോ​ഡ് ഇ​പ്പോ​ഴും പ​ഞ്ചാ​യ​ത്തി​ന്േ‍​റ​തു ത​ന്നെ​യാ​ണ്. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ൽ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ഫ​ണ്ട് ഉ​ണ്ടാ​കാ​റി​ല്ല.

അ​ഥ​വ ഇ​ത്ത​ര​ത്തി​ൽ റോ​ഡ് പു​ന​ർ നി​ർ​മി​ച്ചാ​ൽ ത​ന്നേ ഗു​ണ​നി​ല​വാ​ര​വും ഉ​ണ്ടാ​വി​ല്ല. റോ​ഡി​ന്‍റെ ആ​രം​ഭം മു​ത​ൽ അ​വ​സാ​ന ഭാ​ഗം വ​രെ നു​റു​ക​ണ​ക്കി​നു ചെ​റു​തും വ​ലു​തു​മാ​യ വെ​ള്ള​ക്കെ​ട്ടു​ക​ൾ കാ​ണാം. ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന യാ​ത്ര തീ​ർ​ത്തും അ​സാ​ധ്യം. 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തേ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ഒ​രോ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​മു​ള്ള ഒ​രോ ഗ്രാ​മീ​ണ പാ​ത​ക​ൾ റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ച്ച കൂ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്ത്പ്പ​ടി - മു​തു പേ​ഴു​ങ്ക​ൽ റോ​ഡി​ന് 4.40 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തു മാ​ത്ര​മാ​ണ് നാ​ട്ടു​കാ​ർ​ക്ക് ഏ​ക ആ​ശ്വാ​സം. വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടാ​തെ ഓ​ട​ക​ൾ നി​ർ​മി​ച്ച് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഈ ​റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്നു​ണ്ട്. ദേ​വാ​ല​യ​ങ്ങ​ളും ഈ ​റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. അ​രു​വാ​പ്പു​ല​ത്ത് നി​ന്നു​മു​ള്ള പ്ര​ധാ​ന പാ​ത​യി​ലെ യാ​ത്രാ​ദു​രി​തം എ​ന്നു തീ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള മി​ക്ക ഗ്രാ​മീ​ണ പാ​ത​ക​ളു​ടെ​യും സ്ഥി​തി ദ​യ​നീ​യ​മാ​ണ്. തേ​ക്കു തോ​ട്ടം ജം​ഗ്ഷ​നി​ലെ ഉൗ​ട്ടു​പാ​റ റോ​ഡി​ലേ​ക്കു​ള്ള ജം​ഗ്ഷ​നി​ൽ നി​ന്നും വ​ക​യാ​റി​നു​ള്ള റോ​ഡും ത​ക​ർ​ന്ന് വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​റോ​ഡ് പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നു പ​ക​രം ഇ​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി കു​ഴി​ക​ൾ അ​ട​യ്ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. മ​ഴ ക​ന​ത്ത​തോ​ടെ ഇ​തേ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ ഏ​റെ ദു​ഷ്ക​ര​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്.