ഡോ.​അം​ബേ​ദ്ക​റു​ടേ​ത് സ​മൂ​ഹ പു​രോ​ഗ​തി​ക്കു​വേ​ണ്ടി ഉ​ഴി​ഞ്ഞു​വ​ച്ച ജീ​വി​തം: മാ​ർ സ്തേ​ഫാ​നോ​സ്
Friday, April 16, 2021 10:19 PM IST
തി​രു​വ​ല്ല: സ​മൂ​ഹ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​നു വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച നേ​താ​വാ​യി​രു​ന്നു ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റെ​ന്ന് ഗ്രീ​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ. കേ​ര​ള ദ​ളി​ത് ഫ്ര​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അം​ബേ​ദ്ക​ർ ജ​ന്മ ജ​യ​ന്തി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭ​ര​ണ​ഘ​ട​ന​യു​ടെ ശി​ല്പി എ​ന്ന നി​ല​യി​ൽ ദ​ളി​ത​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നും പ​രി​ര​ക്ഷ​യ്ക്കും ഡോ.​അം​ബേ​ദ്ക​ർ ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ ഏ​റെ​യാ​ണെ​ന്നും മാ​ർ സ്തേ​ഫാ​നോ​സ് ചൂ​ണ്ടി​ക്കാ​ട്ടി.ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു തി​രു​വ​ല്ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള, റ​വ.​ഡോ.​ജോ​ണ്‍ ഫി​ലി​പ്പ്, റ​വ.​വി​നോ​യ് ദാ​നി​യേ​ൽ, സി.​ടി. ജോ​ണ്‍, സ​ജി കൂ​ടാ​ര​ത്തി​ൽ, വി​ന​യ​ൻ ക​വി​യൂ​ർ, ഷാ​ജി കു​ട​പ്പ​ന​യ്ക്ക​ൽ, രാ​ജേ​ഷ് ചു​മ​ത്ര, സി.​എ. സി​ജു, സു​ര, ദീ​പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.