‍അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, April 16, 2021 10:19 PM IST
‌പ​ത്ത​നം​തി​ട്ട: അ​ച്ഛ​ന​മ്മ​മാ​ര്‍​ക്ക് കൂ​ടെ നി​ര്‍​ത്തി സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ളെ മ​റ്റൊ​രു കു​ടും​ബ​ത്തി​ല്‍ അ​വ​ധി​ക്കാ​ല​ത്ത് പോ​റ്റി വ​ള​ര്‍​ത്തു​ന്ന​തി​നു​ള​ള പ​ദ്ധ​തി​യാ​ണ് വെ​ക്കേ​ഷ​ന്‍ ഫോ​സ്റ്റ​ര്‍ കെ​യ​ര്‍.
വ​നി​താ ശി​ശു വി​ക​സ​ന വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ വേ​ന​ല​വ​ധി​ക്കാ​ല​ത്ത് കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ല്‍ വ​ള​ര്‍​ത്താ​ന്‍ അ​നു​വ​ദി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.‌
ആ​റു വ​യ​സി​നു മു​ക​ളി​ലും 18 വ​യ​സി​നു ത​ഴെ​പ്രാ​യ​മു​ള​ള ആ​ണ്‍​കു​ട്ടി​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ആ​റ​ന്മു​ള മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ലോ, 0468-2319998 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌