നെ​വി​ന്‍റെ മ​ര​ണം; ലോ​റി ക​യ​റി​യെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് ‌
Saturday, April 17, 2021 10:41 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ന​ഗ​ര​മ​ധ്യ​ത്തി​ല്‍ റോ​ഡി​രി​കി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വ് ലോ​റി ക​യ​റി മ​രി​ച്ച​താ​ണെ​ന്ന് പോ​ലീ​സ്.‌ തി​രു​വ​ല്ല പു​ത്തൂ​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ വ​ര്‍​ഗീ​സ് തോ​മ​സി​ന്‍റെ (സെ​ന്‍റ് ജോ​ര്‍​ജ് ബേ​ക്ക​റി ഉ​ട​മ) മ​ക​ന്‍ നെ​വി​ന്‍ തോ​മ​സി (34) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ എം​സി റോ​ഡ​രി​കി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

ഹോ​ട്ട​ല്‍ തി​ല​ക് ബാ​ര്‍ ഹോ​ട്ട​ലി​ലേ​ക്ക് ക​യ​റു​ന്ന റോ​ഡി​ല്‍ ഇ​ട​തു​ഭാ​ഗ​ത്താ​യി ത​ല​ച്ചോ​റ് ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

സ​മീ​പ​ത്തെ പാ​ഴ്‌​സ​ല്‍ ക​മ്പ​നി​യി​ലേ​ക്ക് വ​ന്ന ലോ​റി​യു​ടെ പി​ന്‍​ച​ക്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്നും ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​തോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ റോ​ഡ​രി​കി​ല്‍ കി​ട​ന്ന നെ​വി​ന്‍റെ ത​ല​യി​ലൂ​ടെ വാ​ഹ​നം ക​യ​റി​യ​താ​കാ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി തി​രു​വ​ല്ല സി​ഐ പ​റ​ഞ്ഞു.
ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. പാ​ഴ്സ​ല്‍ ക​മ്പ​നി​യി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്തെ റോ​ഡി​ന്റെ അ​രി​കി​ല്‍ ഒ​രാ​ള്‍ കി​ട​ന്നാ​ല്‍ കാ​ണാ​ന്‍ ക​ഴി​യി​ല്ല. ആ​ള്‍ കി​ട​ക്കു​ന്ന​ത​റി​യാ​തെ വാ​ഹ​നം തി​രി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് നെ​വി​ന്‍ ഇ​തി​ന​ടി​യി​ല്‍​പെ​ട്ട​തെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പോ​സ്റ്റു​മോ​ര്‍​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ലും അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.

തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് എ​തി​ര്‍​വ​ശ​ത്താ​യാ​ണ് നെ​വി​ന്‍റെ വീ​ട്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ന് ​യു​വാ​വ് വീ​ട്ടി​ല്‍ നി​ന്ന് പോ​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ബാ​ര്‍ ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ യു​വാ​വി​ന്‍റെ ബൈ​ക്ക് ഇ​രി​പ്പു​ണ്ട്. രാ​ത്രി 12വ​രെ നെ​വി​ന്‍ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ഇ​യാ​ളെ ഇ​വി​ടെ​നി​ന്ന് ഇ​റ​ക്കി​വി​ടു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു മു​മ്പാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ന​ലെ സം​സ്‌​കാ​രം ന​ട​ന്ന​ത്.‌